ആരോഗ്യത്തിന് നടത്തം അത്യുത്തമം, എപ്പോള്‍ നടക്കണം? രാവിലെയോ സായാഹ്നത്തിലോ | Benefits of walking daily, which time is best for this exercise Malayalam news - Malayalam Tv9

Walking Exercise : ആരോഗ്യത്തിന് നടത്തം അത്യുത്തമം, എപ്പോള്‍ നടക്കണം? രാവിലെയോ സായാഹ്നത്തിലോ

Published: 

08 Jan 2025 11:10 AM

Advantages of walking daily : ആരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം അനിവാര്യമാണ്. വ്യായാമം ചെയ്യാത്തത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. പലതരം വ്യായാമങ്ങളുണ്ട്. അതില്‍ തന്നെ ഏറ്റവും എളുപ്പമേറിയതാണ് നടത്തം. ദിവസവും നടത്തം പതിവാക്കിയാല്‍ അത് ശരീരത്തിന് ഗുണം ചെയ്യും. മറ്റ് ചില വ്യായാമങ്ങളെ പോലെ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമില്ലെന്നതിനാല്‍ ഇത് ആര്‍ക്കും ചെയ്യാവുന്നതാണ്

1 / 5ആരോഗ്യത്തിന് ഏറ്റവും ഗുണകരമാണ് വ്യായാമം. പലതരം വ്യായാമങ്ങളുണ്ട്. അതില്‍ ഏറ്റവും എളുപ്പമേറിയതാണ് നടത്തം. ദിവസവും നടത്തം പതിവാക്കിയാല്‍ അത് ശരീരത്തിന് ഗുണം ചെയ്യും. മറ്റ് ചില വ്യായാമങ്ങളെ പോലെ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമില്ലെന്നതിനാല്‍ ഇത് ആര്‍ക്കും ചെയ്യാവുന്നതാണ് (Image Credits : PTI)

ആരോഗ്യത്തിന് ഏറ്റവും ഗുണകരമാണ് വ്യായാമം. പലതരം വ്യായാമങ്ങളുണ്ട്. അതില്‍ ഏറ്റവും എളുപ്പമേറിയതാണ് നടത്തം. ദിവസവും നടത്തം പതിവാക്കിയാല്‍ അത് ശരീരത്തിന് ഗുണം ചെയ്യും. മറ്റ് ചില വ്യായാമങ്ങളെ പോലെ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമില്ലെന്നതിനാല്‍ ഇത് ആര്‍ക്കും ചെയ്യാവുന്നതാണ് (Image Credits : PTI)

2 / 5

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും, പേശികളും എല്ലുകളും ശക്തിപ്പെടുത്താനും നടത്തം ഉപകരിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇത് പ്രയോജനപ്രദമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മികച്ച ഒരു വര്‍ക്ക്ഔട്ട് ഓപ്ഷനാണിത് (Image Credits : PTI)

3 / 5

എന്നാല്‍ ഏത് സമയമാണ് നടത്തത്തിന് അനുയോജ്യമെന്നാണ് പലരുടെയും സംശയം. ചിലര്‍ രാവിലെയും മറ്റ് ചിലര്‍ വൈകുന്നേരങ്ങളിലും ഇതിനായി സമയം തിരഞ്ഞെടുക്കുന്നു. ഏത് സമയത്തും അതിന്റെ തനതായ ഗുണങ്ങള്‍ ലഭിക്കും (Image Credits : PTI)

4 / 5

പ്രഭാത സമയത്ത് നാം വെറും വയറ്റിലാകും നടക്കുന്നത്. ഇത് കലോറി എരിച്ചുകളയാന്‍ സഹായിക്കും. പ്രഭാത നടത്തം മനസിനും ശരീരത്തിനും ഉന്മേഷവും നല്‍കുന്നു. രാവിലെ നടക്കുന്നത് ഇളംവെയില്‍ കിട്ടാന്‍ ഉപകരിക്കുമെന്നതിനാല്‍ വിറ്റാമിന്‍ ഡിയും ലഭിക്കുന്നു (Image Credits : PTI)

5 / 5

സായാഹ്ന നടത്തവും നല്ലത് തന്നെ. അത്താഴത്തിന് ശേഷം നടക്കുന്നത് ദഹനത്തിന് നല്ലതാണ്. സായാഹ്ന നടത്തം നല്ല ഉറക്കം കിട്ടാനും സഹായകരമാകും. സായാഹ്ന നടത്തം ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. പകല്‍ സമയത്തെ പിരിമുറുക്കം ലഘൂകരിക്കാനും പ്രയോജനപ്രദമാണ് (Image Credits : PTI)

പിസ്ത പതിവാക്കൂ; ഒരുപാടുണ്ട് ഗുണങ്ങൾ
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി