വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

Updated On: 

23 Apr 2024 17:37 PM

1 / 6ശരീരത്തില്‍

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ അതിരാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കും.

2 / 6

വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കും.

3 / 6

കൂടാതെ, അവയവങ്ങളുടെയും കോശങ്ങളുടെയും സംരക്ഷണം, ശരീര താപനില നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക തുടങ്ങിയ പണികളും വെള്ളം നിര്‍വഹിക്കുന്നുണ്ട്.

4 / 6

നമ്മുടെ കോശങ്ങളിലേക്ക് പോഷകങ്ങളും, ഓക്‌സിജനും കൊണ്ടുപോവുക, മൂത്രസഞ്ചിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളുക, ദഹനത്തെ സഹായിക്കുക, മലബന്ധം തടയുക, രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കുക, സന്ധികള്‍ കുഷ്യന്‍ ചെയ്യുക തുടങ്ങി ഒട്ടനവധി ജോലികള്‍ വെള്ളം ചെയ്യുന്നുണ്ട്.

5 / 6

ആരോഗ്യമുള്ള ഒരാള്‍ ദിവസം നാല് മുതല്‍ ആറ് ഗ്ലാസ് വെള്ളം വരെയാണ് കുടിക്കുന്നത്. എന്നാല്‍ ഈ അളവില്‍ പലപ്പോഴും വ്യത്യാസമുണ്ടാകും. കാരണം മറ്റ് പാനീയങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിലേക്ക് എത്രമാത്രം ജലാംശം ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമിത്.

6 / 6

ആരോഗ്യമുള്ള പുരുഷന്മാര്‍ പ്രതിദിനം ശരാശരി 15.5 ഗ്ലാസ് വെള്ളവും സ്ത്രീകള്‍ 11.5 ഗ്ലാസ് വെള്ളവുമാണ് കുടിക്കേണ്ടത്. നമ്മള്‍ മറ്റ് പാനീയങ്ങള്‍ കുടിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് നാല് മുതല്‍ ആറ് ഗ്ലാസ് വെള്ളം മാത്രമേ ആവശ്യമുള്ളു.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version