സ്‌നേഹത്തിന്‍റെ പ്രതീകമായി പൂച്ചെണ്ടുകൾ നൽകുന്നത് നല്ല ആശയമാണ്. മദേഴ്സ് ഡേയിൽ അമ്മമാർക്ക് അവർക്കിഷ്ടപ്പെട്ട പൂക്കൾകൊണ്ടുള്ള ബൊക്കെ സമ്മാനിക്കാം.
റോസാപ്പൂക്കൾ, ഓർക്കിഡുകൾ, കാർണേഷനുകൾ, ടുലിപ്‌സ് തുടങ്ങി നിരവധി പൂക്കളുടെ ഒപ്‌ഷനുകളാണ് ഇക്കൂട്ടത്തിലുള്ളത്.
അമ്മമാർക്ക് ഏറ്റവും പ്രിയപ്പെട്ട പൂക്കൾ ഏതാണെന്ന് മനസിലാക്കി അത് തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
റോസാപ്പൂക്കൾ ഏത് സന്തോഷാവസരങ്ങളിലും സ്‌നേഹം പ്രകടിപ്പിക്കാൻ നൽകാവുന്ന സമ്മാനമാണ്.
വിവിധ തരം ബൊക്കേകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
മദേഴ്സ് ഡേയിൽ നൽകാൻ പറ്റിയ തരം നല്ല മനോഹമായ ബൊക്കേകൾ നേരത്തെ തന്നെ ബുക്ക് ചെയ്തോ അല്ലെങ്കിൽ നേരിട്ടു വാങ്ങിയോ നൽകാം