AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BCCI Contract: ടി20യില്‍ നിന്നും വിരമിച്ചിട്ടും കോഹ്ലിയും, രോഹിതും എങ്ങനെ ‘എ പ്ലസാ’യി’? സി ഗ്രേഡിലുള്ള സഞ്ജുവിന് എത്ര കോടി കിട്ടും?

Annual Player Retainership BCCI: മൂന്ന് ഫോര്‍മാറ്റിലുമുള്ള സീനിയര്‍ താരങ്ങളാണ് സാധാരണ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ബുംറ ഒഴികെയുള്ളവര്‍ ടി20യില്‍ നിന്ന് വിരമിച്ചവരാണ്. ടി20യില്‍ നിന്നും വിരമിച്ചിട്ടും രോഹിതും കോഹ്ലിയും ജഡേജയും എങ്ങനെ എ പ്ലസ് കാറ്റഗറിയില്‍ സ്ഥാനം നിലനിര്‍ത്തി?

jayadevan-am
Jayadevan AM | Published: 22 Apr 2025 18:57 PM
പുതുക്കിയ വാര്‍ഷിക കരാറുകളുടെ പട്ടിക ബിസിസിഐ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിലുള്ളത് (Image Credits: PTI)

1 / 5
മൂന്ന് ഫോര്‍മാറ്റിലുമുള്ള സീനിയര്‍ താരങ്ങളാണ് സാധാരണ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ബുംറ ഒഴികെയുള്ളവര്‍ ടി20യില്‍ നിന്ന് വിരമിച്ചവരാണ്. ടി20യില്‍ നിന്നും വിരമിച്ചിട്ടും രോഹിതും കോഹ്ലിയും ജഡേജയും എങ്ങനെ എ പ്ലസ് കാറ്റഗറിയില്‍ സ്ഥാനം നിലനിര്‍ത്തിയെന്ന് നോക്കാം

2 / 5
2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്തംബര്‍ വരെയായിരുന്നു ഇവാലുവേഷന്‍ കാലയളവ്. രോഹിതും കോഹ്ലിയും ജഡേജയും 2024ല്‍ നടന്ന ടി20 ലോകകപ്പിന്റെ ഭാഗമായിരുന്നു. പിന്നീടാണ് വിരമിച്ചത്. ഇതാണ് ഇവര്‍ എ പ്ലസ് കാറ്റഗറിയില്‍ സ്ഥാനം നിലനിര്‍ത്താന്‍ കാരണം

3 / 5
എ പ്ലസ് കാറ്റഗറിയില്‍ വര്‍ഷം ഏഴ് കോടി രൂപ പ്രതിഫലം ലഭിക്കും. എ കാറ്റഗറിയില്‍ കിട്ടുന്നത് അഞ്ച് കോടിയാണ്. ബിയ്ക്ക് മൂന്ന് കോടി കിട്ടും. മലയാളിതാരം സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്ന സി കാറ്റഗറിക്ക് ഒരു കോടി രൂപയാണ് പ്രതിഫലം.

4 / 5
മുഹമ്മദ് സിറാജ്, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവരാണ് എ കാറ്റഗറിയില്‍. സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ബി കാറ്റഗറിയിലുണ്ട്. സഞ്ജുവിനെ കൂടാതെ റിങ്കു സിങ്, തിലക് വര്‍മ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പട്ടീദാര്‍, ധ്രുവ് ജൂറല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ സി കാറ്റഗറിയിലുണ്ട്‌.

5 / 5