സ്ത്രീകൾ, വംശീയ ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവർക്കുള്ള സംവരണത്തെ അവർ പിന്തുണയ്ക്കുമ്പോൾ, യുദ്ധ സേനാനികളുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. വിദ്യാർത്ഥി പ്രതിഷേധക്കാരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. 45 മിനിറ്റുള്ളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇതിനിടെയാണ് അവരുടെ രാജി വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. (Image Credits: PTI)