5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Sheikh Hasina: 15 വർഷത്തെ ഭരണം, ഒടുവിൽ മുട്ടുമടക്കി; ഷെയ്ഖ് ഹസീനയെ താഴെയിറക്കിയ പ്രതിഷേധം ഇങ്ങനെ

Sheikh Hasina Resign: 1996-ലാണ് ഹസീന ആദ്യമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുന്നത്. 'മനുഷ്യത്വത്തിന്റെ മാതാവ്' എന്നാണ് ബംഗ്ലാദേശിൽ അണികൾ ഷെയ്ഖ് ഹസീനയെ വിശേഷിപ്പിക്കാറുള്ളത്. ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ മാസമാണ് അക്രമാസക്തമായത്.

neethu-vijayan
Neethu Vijayan | Updated On: 05 Aug 2024 18:01 PM
രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് തൻ്റെ പതിനഞ്ച് വർഷത്തെ ഭരണം താഴെയിറക്കി ഒടുവിൽ ബം​ഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷെയ്ഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നു എന്നും എഎഫ്പി അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.  1996-ലാണ് ഹസീന ആദ്യമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുന്നത്. (Image Credits: PTI)

1 / 7
ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ മാസമാണ് അക്രമാസക്തമായത്.  1971ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു. (Image Credits: PTI)

2 / 7
എന്നാൽ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഈ ക്വാട്ട നിർത്തലാക്കിയെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ജൂൺ അഞ്ചിന് കോടതി ഈ നിയമം പുനഃസ്ഥാപിച്ചു.  പുതിയ സമ്പ്രദായം തങ്ങളുടെ തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുമെന്ന ആശങ്കയിലാണ് പൊതു-സ്വകാര്യ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തു വന്നത്. (Image Credits: PTI)

3 / 7
സ്ത്രീകൾ, വംശീയ ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവർക്കുള്ള സംവരണത്തെ അവർ പിന്തുണയ്ക്കുമ്പോൾ, യുദ്ധ സേനാനികളുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. വിദ്യാർത്ഥി പ്രതിഷേധക്കാരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. 45 മിനിറ്റുള്ളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇതിനിടെയാണ് അവരുടെ രാജി വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. (Image Credits: PTI)

4 / 7
പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ നൂറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രതിഷേധത്തിൽ ഇതുവരെ 300 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചു. (Image Credits: PTI)

5 / 7
ഈ വർഷം ജനുവരിയിലാണ് ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഏകപക്ഷീയമായിരുന്നു ബംഗ്ലാദേശിൽ നടന്ന ആ തിരഞ്ഞെടുപ്പ്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അതോടെ വോട്ടെടുപ്പ് നടന്ന 299 മണ്ഡലങ്ങളിൽ 223-ലും ഭരണകക്ഷിയായ അവാമി ലീഗ് വിജയം കൈവരിച്ചു. അങ്ങനെ ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മകൾ ഷെയ്ഖ് ഹസീന തുടർച്ചയായി നാലാമതും പ്രധാനമന്ത്രിയായി.(Image Credits: PTI)

6 / 7
'മനുഷ്യത്വത്തിന്റെ മാതാവ്' എന്നാണ് ബംഗ്ലാദേശിൽ അണികൾ ഷെയ്ഖ് ഹസീനയെ വിശേഷിപ്പിക്കാറുള്ളത്. 19 തവണ വധശ്രമം നേരിട്ടയാളാണ് ഹസീന. 1996 മുതൽ 2001 വരെയും പിന്നീട് 2009 മുതൽ തുടർച്ചയായും അധികാരത്തിലിരുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വനിതാ ഭരണാധികാരിയെന്ന ലേബൽ ഹസീനയ്ക്ക് സ്വന്തമായി. പഠനകാലത്ത് തന്നെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ഹസീന സ്റ്റുഡന്റ്സ് ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

7 / 7
Follow Us
Latest Stories