അമിതാഭ് ബച്ചനും കുടുംബവും ഈ വർഷം മാത്രം വാങ്ങിയത് 10 അപ്പാർട്ട്മെന്റുകൾ; മൊത്തം 100 കോടി രൂപയുടെ വസ്തു | Bachchan Family Bought 10 Apartments Worth 100 crore rupees in 2024 Malayalam news - Malayalam Tv9

Amitabh Bachchan: അമിതാഭ് ബച്ചനും കുടുംബവും ഈ വർഷം മാത്രം വാങ്ങിയത് 10 അപ്പാർട്ട്മെന്റുകൾ; മൊത്തം 100 കോടി രൂപയുടെ വസ്തു

Updated On: 

26 Oct 2024 12:21 PM

Bachchan Family Bought 10 Apartments Worth 100 Crore Rupees: ബച്ചൻ കുടുംബം 2024-ൽ വാങ്ങിയ സ്വത്ത് വിവരങ്ങളുടെ കണക്കുകൾ പുറത്ത്. സ്വന്തമാക്കിയത് 100 കോടി രൂപ വില വരുന്ന അപ്പാർട്ട്മെന്റുകൾ.

1 / 5ബോളിവുഡിലെ താര കുടുംബമാണ് ബച്ചൻ കുടുംബം. എന്നും വാർത്തകളിൽ ഇടം നേടാറുള്ള കുടുംബം, ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അതിനുള്ള കാരണം, ഈ വർഷം  ഇവർ  വാങ്ങിയ വസ്തുവകകൾ തന്നെയാണ്.  (Image Credits: PTI)

ബോളിവുഡിലെ താര കുടുംബമാണ് ബച്ചൻ കുടുംബം. എന്നും വാർത്തകളിൽ ഇടം നേടാറുള്ള കുടുംബം, ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അതിനുള്ള കാരണം, ഈ വർഷം ഇവർ വാങ്ങിയ വസ്തുവകകൾ തന്നെയാണ്. (Image Credits: PTI)

2 / 5

2024-ൽ മാത്രം ബച്ചൻ കുടുംബം സ്വന്തമാക്കിയത് 100 കോടി രൂപയുടെ വസ്തുവാണ്. അടുത്തിടെയാണ്, മുളുണ്ടിലെ ഒബ്‌റോയ് റിയാലിറ്റിയുടെ എറ്റേർണിയയിൽ പത്ത് അപ്പാർട്ട്മെന്റുകൾ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചേർന്ന് വാങ്ങിയത്. 24.95 കോടി രൂപയ്ക്കാണ് ഇത് വാങ്ങിയതെന്നാണ് റിപ്പോർട്ട്. (Image Credits: Amitabh Bachchan/Getty Images)

3 / 5

പത്ത് അപ്പാർട്ട്മെന്റുകളിൽ ആറെണ്ണം അഭിഷേകും നാലെണ്ണം അമിതാഭ് ബച്ചനും സ്വന്തമാക്കി. എല്ലാം കൂടി ഏകദേശം 11,426 ചതുരശ്രയടി വരുന്ന ഈ അപ്പാർട്ട്മെന്റുകൾ, ഒബ്‌റോയ് റിയാലിറ്റിയുടെ എറ്റേർണിയയിലെ 20, 21, 23 നിലകളിലാണ്. (Image Credits: Prodip Guha/Getty Images)

4 / 5

ഒരു അപ്പാർട്ട്മെന്റിന് രണ്ടെണ്ണം വീതം എന്ന കണക്കിൽ, മൊത്തം 20 കാറുകൾ നിർത്താനുള്ള സ്ഥലമാണ് അവിടെ ഉള്ളത്. ഈ അപ്പാർട്ട്മെന്റുകളും കൂടി ചേർത്താണ് ഈ വർഷം ഇതുവരെ ബച്ചൻ കുടുംബം വാങ്ങിയ വസ്തുവിന്റെ വില 100 കോടിയിലേക്കെത്തിയത്. (Image Credits: Abhishek Bachchan/Getty Images)

5 / 5

2020 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ ഇവർ വാങ്ങിയിട്ടുള്ളത് 220 കോടി രൂപയുടെ വസ്തുവാണ്. (Image Credits: PTI)

ഫേഷ്യല്‍ ചെയ്ത ശേഷം ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്യാം
നാരങ്ങയുടെ തോടിട്ട് ചായ ശീലമാക്കൂ; ക്യാൻസർ മുട്ടുമടക്കും
വെറുംവയറ്റിൽ പച്ച പപ്പായ ജ്യൂസ് കൂടുക്കൂ... ​ഗുണങ്ങൾ ഏറെ
ദിവസവും മുട്ട കഴിക്കുന്ന ശീലമുണ്ടോ? എന്നാല്‍ ഈ രോഗങ്ങളുമുണ്ടാകും