Azees Nedumangad: ഇംഗ്ലീഷ് പറയാനറിയില്ല; കാനില്‍ തിളങ്ങാന്‍ സാധിക്കാതെ അസീസ് നെടുമങ്ങാട്‌ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Azees Nedumangad: ഇംഗ്ലീഷ് പറയാനറിയില്ല; കാനില്‍ തിളങ്ങാന്‍ സാധിക്കാതെ അസീസ് നെടുമങ്ങാട്‌

Updated On: 

27 May 2024 17:37 PM

ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ പ്രീ പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

1 / 777ാമത്

77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പായല്‍ കപാഡിയയും സംഘവും ഇന്ത്യയ്ക്ക് ചരിത്രനേട്ടം ഉണ്ടാക്കികൊടുത്തിരിക്കുന്നു.

2 / 7

ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ പ്രീ പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

3 / 7

എന്നാല്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒരു വക കൂടിയുണ്ട്. മറ്റൊന്നുമല്ല മലയാളികളുടെ പ്രിയ താരം അസീസ് നെടുമങ്ങാടും ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു.

4 / 7

ഇക്കാര്യം അറിഞ്ഞതോടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. ഡോക്ടര്‍ മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് അവതരിപ്പിച്ചിട്ടുള്ളത്.

5 / 7

എന്നാല്‍ ചിത്രം കാന്‍ ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ സിനിമാസംഘത്തിനൊപ്പം പോകാനുള്ള ക്ഷണം താരം നിരസിക്കുകയായിരുന്നു. മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങ് തിരക്കായതിനാലും സായിപ്പന്മാര്‍ വന്ന് ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കുമെന്ന് പേടിച്ചാണ് നിരസിച്ചതെന്നുമാണ് അസീസ് പറയുന്നത്.

6 / 7

നടന്‍ ടൊവിനോയോട് അടുത്തത് ഒരു ഹിന്ദി സിനിമയാണെന്നും പായല്‍ കപാഡിയുടെ ചിത്രമെന്നും അസീസ് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് തനിക്ക് ആരാണ് പായല്‍ കപാഡി എന്ന് അറിയില്ലെന്നും താരം പറയുന്നുണ്ട്.

7 / 7

ഡോക്ടര്‍ മനോജ് എന്ന കഥാപാത്രത്തിലേക്കുള്ള ഓഡിഷന് തന്നെ വിളിച്ചെന്ന് പറഞ്ഞപ്പോള്‍ ഇതിനായി ഒന്നരവര്‍ഷമായി അവര്‍ ഓഡിഷന്‍ നടത്തുന്നുവെന്ന് അടുത്ത് നിന്ന ഒരാള്‍ പറഞ്ഞു. ഇതോടെ താന്‍ പോയിട്ട് കാര്യമില്ലെന്ന് മനസിലാക്കി പോകാതിരുന്നു. എന്നാല്‍ വീണ്ടും വിളിച്ചതോടെ പോകുകയായിരുന്നുവെന്നും അവര്‍ തേടി നടന്നത് തന്നെയായിരുന്നുവെന്ന് പറഞ്ഞെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version