AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KL Rahul and Athiya Shetty: ‘ഞങ്ങളുടെ എല്ലാം’; കെ.എല്‍ രാഹുലിന്റെ ജന്മദിനത്തിൽ കുഞ്ഞിന്റെ പേരുവെളിപ്പെടുത്തി ഭാര്യ അതിയ

KL Rahul and Athiya Shetty's Daughter Name:കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന രാഹുലും കുഞ്ഞിനെ നോക്കുന്ന ആതിയയുടെയും ചിത്രത്തിനൊപ്പമാണ് പേര് വെളിപ്പെടുത്തി എത്തിയത്

sarika-kp
Sarika KP | Published: 18 Apr 2025 18:12 PM
മകളുടെ പേര് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും പങ്കാളി ആതിയ ഷെട്ടിയും. രാഹുലിന്റെ  33-ാം ജന്മ​ദിനമായ ഇന്നാണ് കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. ഇക്കാര്യം ആതിയ ഷെട്ടി തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.  (image credits:instagram)

1 / 5
ഇവാര വിപുല രാഹുൽ എന്നാണ് കുഞ്ഞിന്റെ പേര്. പേരിന്റെ അർഥവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന രാഹുലും കുഞ്ഞിനെ നോക്കുന്ന ആതിയയുടെയും ചിത്രത്തിനൊപ്പമാണ് പേര് വെളിപ്പെടുത്തി എത്തിയത്. .

2 / 5
'ഞങ്ങളുടെ മകൾ, ഞങ്ങളുടെ എല്ലാം. ഇവാര - ദൈവത്തിന്റെ സമ്മാനം,' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്. കുട്ടിയുടെ മുത്തശ്ശിയോടുള്ള ബഹുമാനം കൊണ്ടാണ് വിപുല എന്ന പേര് രണ്ടാമത് ചേർത്തിരിക്കുന്നതെന്നും  ആതിയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിലുണ്ട്.

3 / 5
മാർച്ച് 24-ന് ആണ് രാഹുലിനും ആതിയക്കും പെൺകുഞ്ഞ് ജനിച്ചത്. 2024 നവംബറിൽ അതിയയും കെ എൽ രാഹുലും തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം പങ്കുവെച്ചിരുന്നു.  മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു എന്നാണ് ഇരുവരും മാതാപിതാക്കളാകുന്ന വിശേഷം പങ്കുവച്ച് കൊണ്ട് കുറിച്ചത്.

4 / 5
2023 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിഞ്ഞത്.  ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് അതിയ.

5 / 5