കൊടുക്കുന്ന വിലയ്ക്ക് മുതലാണ്; അസൂസ് സെൻഫോൺ 12 അൾട്ര ഫെബ്രുവരിയിലെത്തും | Asus Zenfone 12 Ultra Similiar To Rog Phone 9 To Feature Stunning Cameras Launching In February Malayalam news - Malayalam Tv9

Asus Zenfone 12 Ultra: കൊടുക്കുന്ന വിലയ്ക്ക് മുതലാണ്; അസ്യൂസ് സെൻഫോൺ 12 അൾട്ര ഫെബ്രുവരിയിലെത്തും

Updated On: 

14 Jan 2025 09:22 AM

Asus Zenfone 12 Ultra Launching In February : അസ്യൂസ് സെൻഫോൺ അൾട്ര ഇക്കൊല്ലം ഫെബ്രുവരിയിൽ ഗ്ലോബൽ വിപണിയിലെത്തും. മൊബൈൽ ഫോട്ടോഗ്രാഫിയിലെ ഒരു പുതുയുഗമെന്ന അവകാശവാദത്തോടെയാണ് കമ്പനി ഫോൺ അവതരിപ്പിക്കുന്നത്.

1 / 5അസ്യൂസിൻ്റെ പ്രീമിയം സീരീസായ സെൻഫോണിലെ ഏറ്റവും പുതിയ ഫോൺ അസ്യൂസ് സെൻഫോൺ 12 അൾട്ര ഫെബ്രുവരിയിൽ ലോകവ്യാപകമായി അവതരിപ്പിക്കപ്പെടും. റോഗ് ഫോൺ 9ന് സമാനമായ ഫീച്ചറുകളുള്ള ഫോണാണ് അസ്യൂസ് സെൻഫോൺ 12 അൾട്ര. കഴിഞ്ഞ വർഷം നവംബറിലാണ് റോഗ് ഫോൺ 9 അവതരിപ്പിക്കപ്പെട്ടത്. (Image Courtesy - Social Media)

അസ്യൂസിൻ്റെ പ്രീമിയം സീരീസായ സെൻഫോണിലെ ഏറ്റവും പുതിയ ഫോൺ അസ്യൂസ് സെൻഫോൺ 12 അൾട്ര ഫെബ്രുവരിയിൽ ലോകവ്യാപകമായി അവതരിപ്പിക്കപ്പെടും. റോഗ് ഫോൺ 9ന് സമാനമായ ഫീച്ചറുകളുള്ള ഫോണാണ് അസ്യൂസ് സെൻഫോൺ 12 അൾട്ര. കഴിഞ്ഞ വർഷം നവംബറിലാണ് റോഗ് ഫോൺ 9 അവതരിപ്പിക്കപ്പെട്ടത്. (Image Courtesy - Social Media)

2 / 5

ക്വാൽകോമിൻ്റെ ഏറ്റവും നൂതന ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റാവും ഫോണിൽ ഉപയോഗിച്ചിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. 50 മെഗാപിക്സലിൻ്റെ ക്യാമറയും 5800 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവുമെന്നും സൂചനകളുണ്ട്. ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. (Image Courtesy - Social Media)

3 / 5

അസ്യൂസ് സെൻഫോൺ 12 ഫെബ്രുവരി ആറിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് പുറത്തിറങ്ങുക. എക്സ് പോസ്റ്റിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൊബൈൽ ഫോട്ടോഗ്രഫിയിൽ പുതിയ ഒരു യുഗമാണിത് എന്ന് പോസ്റ്റിൽ കമ്പനി അവകാശപ്പെടുന്നു. (Image Courtesy - Social Media)

4 / 5

റോഗ് ഫോൺ 9ന് സമാനമായ ഫീച്ചറുകളാണ് സെൻഫോൺ 12 അൾട്രയ്ക്കും ഉള്ളതെന്ന ചില റിപ്പോർട്ടുകളുണ്ട്. 65 വാട്ട് വയർഡ് 15 വാട്ട് വയർലസ് ചാർജിങ് സപ്പോർട്ടും ഉണ്ടാവുമെന്ന് സൂചനയുണ്ട്. റോഗ് ഫോൺ 9ന് ഇന്ത്യൻ കറൻസിയിൽ 12 ജിബി + 256 ജിബി വേരിയൻ്റിന് 98,000 രൂപയായിരുന്നു വില. (Image Courtesy - Social Media)

5 / 5

സെൻഫോൺ 12 അൾട്രയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാവും ഉണ്ടാവുക. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 13 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ക്യാമറയും അഞ്ച് മെഗാപിക്സലിൻ്റെ മാക്രോ ക്യാമറയും ഫോണിലുണ്ടാവും. 32 മെഗാപിക്സലാവും സെൽഫി ക്യാമറ. (Image Courtesy - Social Media)

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ