5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Sunita Williams: സുനിത വില്യംസിന് കാഴ്ച മങ്ങുന്നു? ബഹിരാകാശ നിലയത്തിൽ കുടുങ്ങിയവരുടെ തിരച്ചുവരവ് ഇനിയും വൈകും

Sunita Williams Eyesight Issues: ഗുരത്വാകർഷണ ബലമില്ലാതെ ഭാരമില്ലായ്മയിൽ ദീർഘനാൾ നിൽക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥയാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്‌പേസ് ഫ്‌ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്യുലാർ സിൻഡ്രോം (സാൻസ്) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

neethu-vijayan
Neethu Vijayan | Published: 20 Aug 2024 12:02 PM
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന് ബച്ച് വിൽമറും തിരികെയാത്താൻ ഇനിയും ഏറെ വൈകും. എന്നാൽ അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിൻ്റെ കാഴ്ചയ്ക്ക് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നാണ് വിവരം. (Image credits: PTI)

1 / 5
ഗുരത്വാകർഷണ ബലമില്ലാതെ ഭാരമില്ലായ്മയിൽ ദീർഘനാൾ നിൽക്കേണ്ടി വരുമ്പോഴുണ്ടാകുന്ന അവസ്ഥയാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്‌പേസ് ഫ്‌ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്യുലാർ സിൻഡ്രോം (സാൻസ്) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ ദ്രാവക വിതരണത്തെ ബാധിക്കുന്ന ഈ പ്രശ്‌നം കാഴ്ച പ്രശ്‌നങ്ങളിലേക്കും നയിക്കുമ്പോഴാണ് ഇത്തരത്തിൽ കാഴ്ച്ച മങ്ങുന്ന അവസ്ഥയിലേക്ക് മാറുന്നത്. (Image credits: PTI)

2 / 5
കൂടാതെ കണ്ണിന്റെ ഘടനയിലും മാറ്റമുണ്ടാക്കിയേക്കാം. സുനിത വില്യംസിന്റെ കണ്ണിന്റെ ആരോഗ്യം പരിശോധിക്കുന്നതിനായി റെറ്റിന, കോർണിയ, ലെൻസ് എന്നിവയുടെ സ്‌കാനുകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ ബഹിരാശ സഞ്ചാരികളിൽ സാധാരണമാണെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. (Image credits: PTI)

3 / 5
ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള യാത്രയുടെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമറും. ഇവർ സഞ്ചരിച്ച പേടകത്തിനുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് നിലവിൽ അവിടെ തുടരേണ്ടി വരുന്നത്. എട്ടോ പത്തോ ദിവസം മാത്രം നിശ്ചിയിച്ചിരുന്ന ദൗത്യമായിരുന്നു ഇത്. എന്നാൽ ഇനി ഇവരുടെ തിരിച്ചുവരവ് അടുത്ത വർഷം ഫെബ്രുവരി വരെ നീട്ടിയിരിക്കുകയാണ്. (Image credits: PTI)

4 / 5
2024 സെപ്റ്റംബറിൽ വിക്ഷേപിക്കുന്ന സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ദൗത്യ സംഘാംഗങ്ങൾ തിരിച്ചുവരുമ്പോൾ സുനിത വില്യംസും വിൽമോറും ആ പേടകത്തിൽ തിരിച്ചുവരുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ എട്ട് മാസക്കാലം ഇരുവരും നിലയത്തിൽ തുടരേണ്ടി വരും. സ്‌പേസ് എക്‌സ് പേടകം 2025 ഫെബ്രുവരിയിലാണ്  തിരിച്ചുവരിക. (Image credits: PTI)

5 / 5
Follow Us
Latest Stories