കണ്ടകശനി മാറി; ഈ ആറ് നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ നാളുകള്‍ | Astrology predictions good fortunes for these six stars from november 2024 Malayalam news - Malayalam Tv9

Astrology Tips: കണ്ടകശനി മാറി; ഈ ആറ് നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ നാളുകള്‍

Published: 

21 Nov 2024 21:34 PM

Saturn Transit Astrology Predictions: 2025 മാര്‍ച്ചില്‍ മഹാശനി മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ ഇതിന്റെ ഫലങ്ങള്‍ 2024 നവംബര്‍ 15 മുതല്‍ തന്നെ ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. 5 രാശികളിലെ 15 നക്ഷത്രക്കാര്‍ക്കാണ് മഹാശനി മാറ്റം ഗുണം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ രണ്ട് രാശികളിലെ 6 നാളുകാര്‍ക്ക് നല്ല സമയം ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ 20 മുതലാണ് ഇവരുടെ സമയം മാറിയത്. ഏതെല്ലാമാണ് ആ നക്ഷത്രങ്ങളെന്ന് നോക്കാം.

1 / 5ഇടവം- ഇടവം രാശിയില്‍ വരുന്ന കാര്‍ത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാര്‍ക്കാണ് നല്ലകാലം വന്നിരിക്കുന്നത്. ഇവര്‍ക്ക് ഇത്രയും നാളും കണ്ടകശനിയായിരുന്നു. എന്നാല്‍ നവംബര്‍ 20 ഓടെ ഇവരുടെ ജീവിതത്തില്‍ പല തരത്തിലുള്ള ശുഭനിമിത്തങ്ങളും സംഭവിച്ച് തുടങ്ങിയിരിക്കുകയാണ്. ഇനി ഇവരുടെ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സംഭവിക്കും. ഏറെ നാളായുള്ള ആഗ്രഹങ്ങള്‍ നടക്കും. ആയുര്‍കാരകനും കര്‍മകാരകനുമാണ് ഈ രാശിക്കാര്‍ക്ക് ശനി. അതിനാല്‍ ബലവാനായ ഗ്രഹത്തിന്റെ സാന്നിധ്യത്തിലാണ് മാറ്റം സംഭവിക്കുന്നതെങ്കില്‍ ഇവര്‍ക്ക് ദോഷം വരില്ല. വ്യാഴം ബലവാനായ ഗ്രഹസ്വാധീനമായി നില്‍ക്കുന്നുണ്ട് ഇവര്‍ക്ക്. (sarayut Thaneerat/Getty Images Creative)

ഇടവം- ഇടവം രാശിയില്‍ വരുന്ന കാര്‍ത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാര്‍ക്കാണ് നല്ലകാലം വന്നിരിക്കുന്നത്. ഇവര്‍ക്ക് ഇത്രയും നാളും കണ്ടകശനിയായിരുന്നു. എന്നാല്‍ നവംബര്‍ 20 ഓടെ ഇവരുടെ ജീവിതത്തില്‍ പല തരത്തിലുള്ള ശുഭനിമിത്തങ്ങളും സംഭവിച്ച് തുടങ്ങിയിരിക്കുകയാണ്. ഇനി ഇവരുടെ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സംഭവിക്കും. ഏറെ നാളായുള്ള ആഗ്രഹങ്ങള്‍ നടക്കും. ആയുര്‍കാരകനും കര്‍മകാരകനുമാണ് ഈ രാശിക്കാര്‍ക്ക് ശനി. അതിനാല്‍ ബലവാനായ ഗ്രഹത്തിന്റെ സാന്നിധ്യത്തിലാണ് മാറ്റം സംഭവിക്കുന്നതെങ്കില്‍ ഇവര്‍ക്ക് ദോഷം വരില്ല. വ്യാഴം ബലവാനായ ഗ്രഹസ്വാധീനമായി നില്‍ക്കുന്നുണ്ട് ഇവര്‍ക്ക്. (sarayut Thaneerat/Getty Images Creative)

2 / 5

ഈ രാശിക്കാര്‍ക്ക് ശനി ഭഗവാന്റെ അനുഗ്രഹം കൂടുതലായി ലഭിക്കും. നല്ല ശുഭാപ്തി വിശ്വാസത്തോടെ ഇവര്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കും. ധനലാഭം, സമ്പത്ത്, ആയുസ്, മാന്യത, ഐശ്വര്യം എന്നിവ ഇവരുടെ ജീവിതത്തിലുണ്ടാകും. (sarayut Thaneerat/Getty Images Creative)

3 / 5

തുലാം- അടുത്തത് തുലാം രാശിക്കാരാണ്. ചിത്തിര, ചോതി, വിശാഖം എന്നീ നാളുകാര്‍ക്ക് ആറാം ഭാവത്തില്‍ ശനി വരുന്നത്. ഇത് ദോഷമാണെങ്കിലും ഇവര്‍ക്ക് നല്ല ഫലം നല്‍കുന്നുണ്ട്. ശനിയുടെ വക്രഗതി മാര്‍ച്ചിലാണ് പൂര്‍ണമായി മാറുന്നതെങ്കിലും നവംബര്‍ 20 മുതല്‍ ഇവര്‍ക്കും ഗുണം ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഇതുവരെ നെഗറ്റീവായി സംഭവിച്ചിരുന്നതെല്ലാം ഇനി മുതല്‍ പോസിറ്റീവായി മാറും. (Getty Images)

4 / 5

പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും, സാമ്പത്തികമായ ഉയര്‍ച്ച കൈവരിക്കും, സന്താനഭാഗ്യം കൈവരും, ദാമ്പത്യ പ്രശ്‌നങ്ങള്‍ മാറും, രോഗശാന്തിയുണ്ടാകും എന്നിവയാണ് ഇവരുടെ ജീവിതത്തില്‍ പ്രധാനമായി സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍. Surasak Suwanmake/Getty Images Creative)

5 / 5

ഈ രണ്ട് രാശിക്കാരും നവഗ്രഹസ്‌തോത്രം, ശനി ഗായത്രി എന്നിവ ചൊല്ലുന്നതും നവഗ്രഹപൂജ നടത്തുന്നതും വളരെ നല്ലതാണ്. (sarayut Thaneerat/Getty Images Creative)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ