കൊറിയൻ സംഗീതത്തിലെ മലയാളി സാന്നിധ്യം; ആരാണ് 'ആരിയ' എന്ന കെ-പോപ്പ് ഗായിക | Aria, The First Kpop Idol from Kerala Making Waves in South Korea, Who is She Know Details in Malayalam Malayalam news - Malayalam Tv9

Aria K-POP: കൊറിയൻ സംഗീതത്തിലെ മലയാളി സാന്നിധ്യം; ആരാണ് ‘ആരിയ’ എന്ന കെ-പോപ്പ് ഗായിക

Updated On: 

14 Oct 2024 20:06 PM

Aria the First Kpop Idol from Kerala : മലയാളികൾ ദുബായിലും അമേരിക്കയിലും കാനഡയിലും മാത്രമല്ല അങ്ങ് കൊറിയയിലുമുണ്ട്. കൊറിയൻ സംഗീത ലോകത്ത് തരംഗം തീർക്കുകയാണ് 'ആരിയ' എന്ന മലയാളി പെൺകുട്ടി.

1 / 5ലോകമെമ്പാടും

ലോകമെമ്പാടും ആരാധകരുള്ള കെ-പോപ്പിൽ ആരിയ എന്ന മലയാളി പെൺകുട്ടി വിസ്മയം തീർക്കുകയാണ്. 44 കെ സ്റ്റേജ് യെസ് ഓർ നോ ഇവന്റിലൂടെയാണ് ആരിയ കൊറിയൻ സംഗീത ലോകത്ത് ചുവട് വെച്ചത്. ബ്ലാക്ക്സ്വാൻ എന്ന ഗ്രൂപ്പിലെ ശ്രിയ ലങ്കയ്ക്ക് ശേഷം കെ-പോപ്പിൽ കാലെടുത്തുവയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് ആരിയ.

2 / 5

2003 മാർച്ച് 12-ന് തിരുവനന്തപുരം ജില്ലയിലാണ് ആരിയ ജനിച്ചത്. ഗൗതമി എന്നാണ് യഥാർത്ഥത്തിൽ ആരിയയുടെ പേര്. കൊറിയയിൽ എത്തിയ ശേഷം കമ്പനി നിർദേശ പ്രകാരമാണ് 'ആരിയ' എന്ന പേരിലേക്ക് മാറിയത്. ചെറുപ്പം മുതലേ കലാപരമായ കാര്യങ്ങളിൽ ആയിരുന്നു താരത്തിന് കൂടുതൽ താല്പര്യം. 2011-ൽ പുറത്തിറങ്ങിയ 'മേൽവിലാസം', 2013-ൽ റിലീസായ 'താങ്ക്യു' തുടങ്ങിയ മലയാള ചിത്രങ്ങളിൽ ആരിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് താരം കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറുന്നത്.

3 / 5

2022-ലാണ് ദക്ഷിണ കൊറിയൻ റെക്കോർഡ് ഏജൻസിയായ ജിബികെ എന്റർടൈൻമെൻറ്സിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റഫോമായ യുണിവേഴ്സിൽ ആമി എന്ന പേരിൽ ആരിയ ട്രെയിനി ആയി പ്രവേശിക്കുന്നത്. നാല് മാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് ആര്യയെ ഗ്രൂപ്പിലെ അഞ്ചാമത്തേയും അവസാനത്തെയും അംഗമായി തിരഞ്ഞെടുത്തത്.

4 / 5

2023-ൽ നിലവിൽ വന്ന 'എക്സ്:ഇൻ' എന്ന അഞ്ചംഗ ഗേൾ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ആരിയ. ഈഷ, നിസ്, നോവ, ഹന്നാ, എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. 2013 ഏപ്രിൽ 11-ന് പുറത്തിറങ്ങിയ ആദ്യ സിംഗിളായ 'കീപ്പിങ് ദി ഫയർ' എന്ന ഗാനത്തിലൂടെയാണ് 'എക്സ്:ഇൻ' അരങ്ങേറ്റം കുറിച്ചത്.

5 / 5

'എക്സ്:ഇൻ' ബാൻഡിലെ റാപ്പറും വോക്കലിസ്റ്റുമാണ് ആരിയ. വിഷ്വലും, റാപ്പും, ഡാൻസും ഒക്കെയായി കൊറിയൻ സംഗീത ലോകത്ത് തന്റേതായ അടയാളം സൃഷ്ടിക്കാൻ ആരിയക്ക് കഴിഞ്ഞു. സാധ്യമെങ്കിൽ കൊറിയൻ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരാനും ആരിയ ആഗ്രഹിക്കുന്നു.

പല്ലുകളുടെ ആരോഗ്യത്തിന് ഇവ ശീലമാക്കാം
നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്
ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?