ആപ്പിൾ വാച്ച് സീരീസ് 10 ഈ മാസം പുറത്തിറങ്ങും; പുതിയ വാച്ച് ഫേസുകൾ ഉൾപ്പെടെ ലഭിക്കുക നിരവധി അപ്ഡേറ്റുകൾ | Apple Watch Series 10 Will Be Released This Month With Several New Features Malayalam news - Malayalam Tv9

Apple Watch : ആപ്പിൾ വാച്ച് സീരീസ് 10 ഈ മാസം പുറത്തിറങ്ങും; പുതിയ വാച്ച് ഫേസുകൾ ഉൾപ്പെടെ ലഭിക്കുക നിരവധി അപ്ഡേറ്റുകൾ

Published: 

08 Sep 2024 22:05 PM

Apple Watch Series 10 : പുതിയ നിരവധി അപ്ഡേറ്റുകളോടെ ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ ആപ്പിൾ വാച്ച് സീരീസ് 10 ഈ മാസം പുറത്തിറങ്ങും. ഹാർട്ട് റേറ്റ് സെൻസർ, വാച്ച് ഫേസ്, ഡിസ്പ്ലേ സൈസ് തുടങ്ങി വിവിധ അപ്ഡേറ്റുകൾ പുതിയ വാച്ചിലുണ്ടാവും.

1 / 5ആപ്പിൾ

ആപ്പിൾ വാച്ച് സീരീസ് 10 ഈ മാസം പുറത്തിറങ്ങും. സെപ്തംബർ 9ന് നടക്കുന്ന ആപ്പിൾ ഇവൻ്റായ ഇറ്റ്സ് ഗ്ലോടൈം എന്ന പരിപാടിയിലാവും വാച്ച് അവതരിപ്പിക്കുക. വലിയ ഡിസ്പ്ലേ, പുതിയ വാച്ചുകൾ എന്നിങ്ങനെ വമ്പൻ മാറ്റങ്ങളുമായാണ് ആപ്പിൾ വാച്ച് സീരീസ് 10 പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. (Image Couresy- Unsplash)

2 / 5

ഹാർട്ട് റേറ്റ് സെൻസറിൽ ആപ്പിൾ വാച്ചിന് പുതിയ അപ്ഡേറ്റ് ലഭിക്കും. കുറച്ചുകൂടി കൃത്യതയാർന്ന ഫലങ്ങൾ ഇതുവഴി ലഭിക്കുമെന്ന് ഓൺലൈനിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. സ്ലീപ് ആപ്നിയ അടക്കമുള്ളവ പുതിയ വാച്ചിൽ അറിയാൻ കഴിയുമെന്നതാണ് വിവരം. (Image Couresy- Unsplash)

3 / 5

ഹെൽത്ത് ഡേറ്റ ശേഖരിക്കുന്നതിലും പുതിയ അപ്ഡേറ്റ് ലഭിച്ചേക്കും. ഐഫോൺ ഹെൽത്ത് ആപ്പിലെ പുതിയ അൽഗോരിതമനുസരിച്ച് ശേഖരിക്കുന്ന ഡേറ്റകളിൽ വ്യത്യാസമുണ്ടാവും. ഇതോടൊപ്പം 20 മീറ്റർ ആഴത്തിൽ ഹൈ സ്പീഡ് വാട്ടർ സ്പോർട്ട് മത്സരങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വാട്ടർ റെസിസ്റ്റൻസി വാച്ചിൽ ഉണ്ടാവും. ആപ്പിൾ ഡെപ്ത് ആപ്പ് ഈ വാച്ചിൽ ഉപയോഗിക്കാനാവും. (Image Couresy- Unsplash)

4 / 5

രണ്ട് വലിപ്പത്തിൽ വാച്ച് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 44, 48 മില്ലിമീറ്റർ വലിപ്പമുള്ള ഡിസ്പ്ലേയിൽ രണ്ട് വേരിയെൻ്റുകളാവും വാച്ചിൽ ഉള്ളത്. ആപ്പിൾ വാച്ച് 9ൻ്റെ ഡിസ്പ്ലേ വലിപ്പം 41, 45 മില്ലിമീറ്ററാണ്. വലിപ്പമുള്ള ഡിസ്പ്ലേകൾക്കൊപ്പം പുതിയ വാച്ച് ഫേസുകളും പുതിയ ആപ്പിൾ വാച്ചിൽ ഉണ്ടാവും. (Image Courtesy - Unsplash)

5 / 5

ചുറ്റുമുള്ള പ്രകാശത്തോട് പ്രതികരിക്കുന്ന റിഫ്ലക്ഷൻസ് എന്ന വാച്ച് ഫേസ് പുതിയ മോഡലിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. റെഗാട്ട എന്ന പേരിലുള്ള മറ്റൊരു വാച്ച് ഫേസും പുതിയ വാച്ചിലുണ്ടാവും. വാട്ടർ സ്പോർട് താരങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ വാച്ച് ഫേസിൽ നേരിട്ട് ടൈമർ എടുക്കാനാവും. (Image Couresy- Unsplash)

Follow Us On
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version