മടക്കാവുന്ന ഫോണുകളിലേക്ക് ആപ്പിളും; 2026ഓടെ രണ്ട് ഡിവൈസുകൾ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട് | Apple May Launch Two Foldable Devices In 2026 Including Macbook And iPhone Claims Analyst Malayalam news - Malayalam Tv9

Apple Foldable : മടക്കാവുന്ന ഫോണുകളിലേക്ക് ആപ്പിളും; 2026ഓടെ രണ്ട് ഡിവൈസുകൾ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്

Updated On: 

05 Aug 2024 17:04 PM

Apple Foldable Phones And Macbook : ആപ്പിളിൻ്റെ ഫോൾഡബിൾ ഡിവൈസുകൾ 2026ഓടെ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഐപാഡിൻ്റെയും മാക്ബുക്കിൻ്റെയും ഹൈബ്രിഡ് രൂപമാവും ആദ്യം വിപണിയിലെത്തുക. ഇതേ വർഷം രണ്ടാം പകുതിയിൽ ഫോൾഡബിൾ ഐഫോണും പുറത്തിറങ്ങും.

1 / 5മടക്കാവുന്ന ഡിവൈസുകളിലേക്ക് ആപ്പിളും കടക്കുന്നതായി റിപ്പോർട്ട്. 2026ഓടെ ആപ്പിൾ രണ്ട് ഫോൾഡബിൾ ഡിവൈസുകൾ പുറത്തിറക്കിയേക്കുമെന്നാണ് വിവരം. ഹായ്തോങ് ഇൻ്റർനാഷണൽ സെക്യൂരിറ്റീസ് ഗ്രൂപ്പിലെ ഒരു അനലിസ്റ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഈ വിവരം ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മടക്കാവുന്ന ഡിവൈസുകളിലേക്ക് ആപ്പിളും കടക്കുന്നതായി റിപ്പോർട്ട്. 2026ഓടെ ആപ്പിൾ രണ്ട് ഫോൾഡബിൾ ഡിവൈസുകൾ പുറത്തിറക്കിയേക്കുമെന്നാണ് വിവരം. ഹായ്തോങ് ഇൻ്റർനാഷണൽ സെക്യൂരിറ്റീസ് ഗ്രൂപ്പിലെ ഒരു അനലിസ്റ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഈ വിവരം ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

2 / 5

ഐഫോണും ഐപാഡും അടക്കമുള്ളവ ഫോൾഡബിൾ ഡിവൈസുകളായി എത്തുമെന്നാണ് വിവരം. ഇതിൽ ഒരെണ്ണം ഐപാഡിൻ്റെയും മാക്ബുക്കിൻ്റെയും ഹൈബ്രിഡ് രൂപമാവും. മടക്ക് നിവർത്തുമ്പോൾ 18.8 ഇഞ്ച് വിസ്തീർണമാവും ഇതിൻ്റെ ഡിസ്പ്ലേയ്ക്ക് ഉണ്ടാവുക എന്നും അനലിസ്റ്റ് അവകാശപ്പെടുന്നു.

3 / 5

2026ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഈ ഹൈബ്രിഡ് ഡിവൈസ് വിപണിയിലെത്തും. ഇതാവും ആപ്പിളിൻ്റെ ആദ്യ ഫോൾഡബിൾ ഡിവൈസ്. അടുത്ത വർഷത്തോടെ ആപ്പിൾ വൻ തോതിൽ ഫോൾഡബിൾ ഡിവൈസ് നിർമാണം ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും അനലിസ്റ്റ് പറയുന്നു.

4 / 5

ഫോൾഡബിൾ ഐഫോണും 2026ൽ പുറത്തിറങ്ങും. ഐഫോൺ 18 സീരീസിലാവും ഈ ഫോൺ പുറത്തിറങ്ങുക. സാംസങ് ഗ്യാലക്ഷി സെഡ് ഫ്ലിപ് 6 മോഡലുകളിലേതുപോലുള്ള ക്ലാംഷെൽ ഡിസൈനാവും ഈ ഫോണിനുണ്ടാവുക. വർഷത്തിൻ്റെ രണ്ടാം പകുതിയാവും ഫോൺ പുറത്തിറങ്ങുക എന്നതാണ് റിപ്പോർട്ട്.

5 / 5

7.9 അല്ലെങ്കിൽ 8.3 ഇഞ്ച് ഡിസ്പ്ലേ ആവും ഫോണിന് ഉണ്ടാവുക എന്നതാണ് സൂചന. സാംസങ് ആവും സ്ക്രീനുകൾ നൽകുക. രണ്ട് ഫോൾഡബിൾ ഫോണുകളാണ് ആപ്പിൾ നിലവിൽ നിർമിക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. വലിപ്പം തീരെ കുറഞ്ഞ ഫോണുകൾ നിർമിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും ഇത് ഇതുവരെ വിജയം കണ്ടിട്ടില്ലെന്നും സൂചനകളുണ്ട്.

Related Stories
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?