ചാർജിങ് പോർട്ട് ഇല്ലാത്ത ഐഫോൺ യാഥാർത്ഥ്യമാവുന്നു; ആപ്പിൾ പുതിയ മോഡലിൻ്റെ പണിപ്പുരയിലെന്ന് റിപ്പോർട്ട് | Apple iPhone Without The Charging Port May Be Introduced Soon With Wireless Charging Malayalam news - Malayalam Tv9

Apple iPhone: ചാർജിങ് പോർട്ട് ഇല്ലാത്ത ഐഫോൺ യാഥാർത്ഥ്യമാവുന്നു; ആപ്പിൾ പുതിയ മോഡലിൻ്റെ പണിപ്പുരയിലെന്ന് റിപ്പോർട്ട്

abdul-basith
Published: 

20 Mar 2025 14:40 PM

iPhone Without Charging Port: യുഎസ്ബി ചാർജിങ് പോർട്ട് ഇല്ലാത്ത ഐഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ. വയർലസ് ചാർജിങും, ക്ലൗഡ് ഡേറ്റ സിങ്കും ഉൾപ്പെടെയുള്ള ഫീച്ചറുകളാവും ഇതിൽ പ്രത്യേകമായി ഉണ്ടാവുക.

1 / 5ചാർജിങ് പോർട്ട് ഇല്ലാത്ത ഐഫോൺ വിപണിയിലേക്ക്. പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയർ ആദ്യം തീരുമാനിച്ചത് ചാർജിങ് പോർട്ട് ഇല്ലാതെയായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ചാർജിങ് പോർട്ട് ഇല്ലാത്ത ഐഫോൺ എന്ന ആശയത്തിൽ നിന്ന് കമ്പനി പിന്നാക്കം പോയിട്ടില്ലെന്നാണ് വിവരം. (Image Courtesy- Pexels)

ചാർജിങ് പോർട്ട് ഇല്ലാത്ത ഐഫോൺ വിപണിയിലേക്ക്. പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയർ ആദ്യം തീരുമാനിച്ചത് ചാർജിങ് പോർട്ട് ഇല്ലാതെയായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ചാർജിങ് പോർട്ട് ഇല്ലാത്ത ഐഫോൺ എന്ന ആശയത്തിൽ നിന്ന് കമ്പനി പിന്നാക്കം പോയിട്ടില്ലെന്നാണ് വിവരം. (Image Courtesy- Pexels)

2 / 5വയർലസ് ചാർജിങും ക്ലൗഡ് ഡേറ്റ സിങ്കിനും സപ്പോർട്ട് ചെയ്യുന്ന തരത്തിൽ പൂർണമായും ചാർജിങ് പോർട്ട് ഇല്ലാതെ ഐഫോൺ 17 എയർ ഇറക്കാനായിരുന്നു തീരുമാനം. യൂറോപ്യൻ യൂണിയനിലെ മാർക്കറ്റുകളിൽ നിന്നുള്ള നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം ആപ്പിൾ ഉപേക്ഷിച്ചത്. എന്നാൽ, ഭാവിയിൽ ഇത്തരം ഫോണുകൾ ഇറക്കാൻ ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. (Image Courtesy- Pexels)

വയർലസ് ചാർജിങും ക്ലൗഡ് ഡേറ്റ സിങ്കിനും സപ്പോർട്ട് ചെയ്യുന്ന തരത്തിൽ പൂർണമായും ചാർജിങ് പോർട്ട് ഇല്ലാതെ ഐഫോൺ 17 എയർ ഇറക്കാനായിരുന്നു തീരുമാനം. യൂറോപ്യൻ യൂണിയനിലെ മാർക്കറ്റുകളിൽ നിന്നുള്ള നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം ആപ്പിൾ ഉപേക്ഷിച്ചത്. എന്നാൽ, ഭാവിയിൽ ഇത്തരം ഫോണുകൾ ഇറക്കാൻ ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. (Image Courtesy- Pexels)

3 / 5

ആപ്പിളിൻ്റെ ലൈറ്റ്നിങ് കണക്ടറിന് പകരം ഐഫോണുകളിൽ യുഎസ്ബി ടൈപ്പ് സി പോർട്ട് കൊണ്ടുവന്നതും യൂറോപ്യൻ യൂണിയനിലെ മാർക്കറ്റുകളിൽ നിന്നുള്ള നിർദ്ദേശങ്ങളെ തുടർന്നായിരുന്നു. ഇത് പൂർണമായും ഒഴിവാക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് യൂറോപ്യൻ യൂണിയനിലെ നിയമം അനുവദിക്കുന്നുണ്ടെന്നാണ് വിവരം. (Image Courtesy- Pexels)

4 / 5

ഈ നിയമത്തിൻ്റെ ചുവടുപിടിച്ച് ഫോണിൽ നിന്ന് പൂർണമായി യുഎസ്ബി ചാർജിങ് പോർട്ട് മാറ്റിയുള്ള ഫോണുകൾ അവതരിപ്പിക്കാൻ കഴിയുമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു. എന്നാൽ, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ചാർജിങ് പോർട്ട് ഒഴിവാക്കുന്നത് വഴി ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാവുമോ എന്ന ആശങ്കയും ഉണ്ട്. (Image Courtesy- Pexels)

5 / 5

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കും 2024 അവസാനത്തോടെ യുഎസ്ബി ടൈപ്പ് സി പോർട്ട് ഉണ്ടാവണമെന്നായിരുന്നു നിർദ്ദേശം. ഇതേ തുടർന്ന് 2023ൽ പുറത്തിറങ്ങിയ ഐഫോൺ 15 സീരീസ് മുതലാണ് ആപ്പിൾ യുഎസ്ബി ടൈപ്പ് സി പോർട്ട് അവതരിപ്പിച്ചത്. (Image Courtesy- Pexels)

പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്