ആപ്പിൾ എയർപോഡ്സ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തും. രണ്ട് വേരിയൻ്റുകളാണ് ഇക്കൊല്ലം സെപ്തംബറിൽ പുറത്തിറങ്ങുക. ഫോർത്ത് ജനറേഷൻ പുറത്തിറങ്ങുന്നതോടെ ഇന്ത്യയിൽ തേർഡ് ജനറേഷൻ എയർപോഡുകളുടെ വില കുറയും. നിലവിൽ 20,900 രൂപയാണ് തേർഡ് ജനറേഷൻ എയർപോഡുകളുടെ വില.