ഈ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശീലമാക്കൂ! പ്രായം തോന്നുകയേ ഇല്ല | Anti-Ageing Vegetarian Foods Need For Healthy Skin, These nutrients help promote skin structure and hydration Malayalam news - Malayalam Tv9

Anti-Ageing Vegetarian Foods: ഈ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ശീലമാക്കൂ! പ്രായം തോന്നുകയേ ഇല്ല

Published: 

05 Mar 2025 19:40 PM

Anti-Ageing Vegetarian Foods For Healthy Skin: വൈറ്റമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, പോളിഫെനോൾസ്, ഫിനോളിക് ആസിഡുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളാൽ ചർമ്മത്തിന് പ്രധാനമാണ്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5ചർമ്മം കണ്ടാൽ പ്രായം പറയാതിരിക്കണോ... എങ്കിൽ  ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. വൈറ്റമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, പോളിഫെനോൾസ്, ഫിനോളിക് ആസിഡുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളാൽ ചർമ്മത്തിന് പ്രധാനമാണ്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ചർമ്മം കണ്ടാൽ പ്രായം പറയാതിരിക്കണോ... എങ്കിൽ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. വൈറ്റമിൻ സി, ഇ, ബീറ്റാ കരോട്ടിൻ, പോളിഫെനോൾസ്, ഫിനോളിക് ആസിഡുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളാൽ ചർമ്മത്തിന് പ്രധാനമാണ്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

2 / 5

തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. സൂര്യപ്രകാശം, മലിനീകരണം എന്നിവയുൾപ്പെടെയുള്ള പാരിസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ തക്കാളി സഹായിക്കുന്നു.

3 / 5

ഓറഞ്ച്: കൊളാജൻ സിന്തസിസിലും വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. 20 മുതൽ 27 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ തീർച്ചയായും കഴിക്കേണ്ട ഒന്നാണ് ഓറഞ്ച്.

4 / 5

ബദാമിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ വൈറ്റമിൻ ഇ, പോളിഫെനോളുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മ സംരക്ഷണത്തിന് നല്ലതാണ്. മുഖത്തെ ചുളിവുകൾ മറ്റ് വാർദ്ധക്യ ലക്ഷണങ്ങളെ ഇത് തടയുന്നു.

5 / 5

സോയാബീനിൽ ഐസോഫ്ലേവോൺസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ, ചർമ്മം വരൾച്ച, ചുളിവുകൾ, മുറിവ് ഉണങ്ങൽ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. സോയാബീൻ ഉപഭോഗം ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തൽ, ജലാംശം വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് സഹായിക്കും.

സ്ത്രീകൾ എന്തിനാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്?
ഗർഭിണികൾ പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസുമോ?
മുട്ടയുണ്ടോ? മുഖത്തെ ചുളിവുകൾ മാറ്റാൻ ഇതാ ഫേസ് പാക്ക്
ടേക്ക് ഓഫിലും ലാൻഡിംഗിലും വിമാനത്തിലെ ലൈറ്റ് ഡിം ചെയ്യുന്നതെന്തിന്?