ആൻഡ്രോയ്ഡ് 15 അടുത്ത ആഴ്ച പുറത്തിറങ്ങും; അപ്ഡേറ്റ് ആദ്യം ലഭിക്കുക പിക്സൽ ഫോണുകൾക്ക് | Android 15 Will Be Released Next Week Google Pixel Devices Will Receive It First Malayalam news - Malayalam Tv9

Android 15 : ആൻഡ്രോയ്ഡ് 15 അടുത്ത ആഴ്ച പുറത്തിറങ്ങും; അപ്ഡേറ്റ് ആദ്യം ലഭിക്കുക പിക്സൽ ഫോണുകൾക്ക്

Published: 

04 Sep 2024 13:57 PM

Android 15 Next Week : ആൻഡ്രോയ്ഡ് 15 അടുത്ത ആഴ്ച പുറത്തിറങ്ങും. സെപ്തംബർ 10നാണ് ഒഎസ് പുറത്തിറങ്ങുക. ഗൂഗിൾ പിക്സൽ ഫോണുകൾക്കാവും ആദ്യം ഇത് ലഭിക്കുക.

1 / 5ആൻഡ്രോയ്ഡിൻ്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ആൻഡ്രോയ്ഡ് 15 അടുത്ത ആഴ്ച പുറത്തിറങ്ങും. മാസങ്ങൾ നീണ്ട ബീറ്റ ടെസ്റ്റുകൾക്ക് ശേഷം സെപ്തംബർ 10നാണ് പുതിയ അപ്ഡേറ്റ് പുറത്തിറങ്ങുക. ബീറ്റ ടെസ്റ്റുകൾക്കൊടുവിൽ അപ്ഡേറ്റ് റിലീസിന് തയ്യാറെടുത്തപ്പോഴാണ് പുറത്തുവിടുന്നതെന്ന് അധികൃതർ അറിയിച്ചു. (Image Courtesy - Pavlo Gonchar/SOPA Images/LightRocket via Getty Images)

ആൻഡ്രോയ്ഡിൻ്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ആൻഡ്രോയ്ഡ് 15 അടുത്ത ആഴ്ച പുറത്തിറങ്ങും. മാസങ്ങൾ നീണ്ട ബീറ്റ ടെസ്റ്റുകൾക്ക് ശേഷം സെപ്തംബർ 10നാണ് പുതിയ അപ്ഡേറ്റ് പുറത്തിറങ്ങുക. ബീറ്റ ടെസ്റ്റുകൾക്കൊടുവിൽ അപ്ഡേറ്റ് റിലീസിന് തയ്യാറെടുത്തപ്പോഴാണ് പുറത്തുവിടുന്നതെന്ന് അധികൃതർ അറിയിച്ചു. (Image Courtesy - Pavlo Gonchar/SOPA Images/LightRocket via Getty Images)

2 / 5

ഗൂഗിൾ പിക്സൽ ഫോണുകളിലാവും ആദ്യം അപ്ഡേറ്റ് ലഭ്യമാവുക. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് ഡിവൈസുകളിലും അപ്ഡേറ്റ് ലഭിക്കും. ആൻഡ്രോയ്ഡ് 15ൻ്റെ സോഴ്സ് കോഡ് ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡെവലപ്പർമാർക്ക് ഈ സോഴ്സ് കോഡ് ഉപയോഗിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം കസ്റ്റമൈസ് ചെയ്യാനാവും. (Image Courtesy - Justin Sullivan/Getty Images)

3 / 5

സാംസങ്, വൺ പ്ലസ്, ഓപ്പോ, നതിങ്. ഷവോമി, വിവോ, മോട്ടറോള, റിയൽമി തുടങ്ങി വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളിൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ആൻഡ്രോയ്ഡ് 15 ലഭിക്കും. വമ്പൻ മാറ്റങ്ങളുമായാണ് പുതിയ ഒഎസ് അപ്ഡേറ്റ് എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (Image Courtesy - Pavlo Gonchar/SOPA Images/LightRocket via Getty Images)

4 / 5

ഏത് ആൻഡ്രോയ്ഡ് റിലീസിലും റൺ ചെയ്യും എന്നതിനാൽ ഡെവലപ്പർമാക്ക് കൈകാര്യം ചെയ്യാൻ എളുപ്പമാവും. ടൈപ്പോഗ്രഫി അടക്കമുള്ള കാര്യങ്ങളിലും പുരോഗതിയുണ്ട്. പുതിയ ഫോണ്ടുകൾ ഉണ്ടാക്കാനും ഭാഷകൾ കൈകാര്യം ചെയ്യുന്നത് കുറച്ചുകൂടി കൃത്യതയുള്ളതാക്കാനും പുതിയ അപ്ഡേറ്റിൽ സാധിക്കും. (Image Courtesy - Justin Sullivan/Getty Images)

5 / 5

ക്യാമറ, മീഡിയ വിഭാഗങ്ങളിലും മാറ്റങ്ങളുണ്ട്. ലോ ലൈറ്റിലെ പ്രകടനം മികച്ചതാക്കാനും ഓഡിയോ ശബ്ദം സന്ദർഭത്തിനനുസരിച്ച് ക്രമീകരിക്കാനുമൊക്കെ സംവിധാനങ്ങളുണ്ട്. ടോക്ക്ബാക്ക്, സ്പ്ലിറ്റ് സ്ക്രീൻ തുടങ്ങി മറ്റ് പല മേഖലകളിലും പുരോഗതി കാണാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Courtesy - Nikolas Kokovlis/NurPhoto via Getty Images)

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ