5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Amoebic Encephalitis: കുട്ടികളെ കുളത്തിലേക്കൊന്നും കുളിക്കാന്‍ വിടല്ലെ! അമീബിക് മസ്തിഷ്‌ക ജ്വരം എങ്ങനെ പടരുന്നു?

Amoebic Encephalitis Causes and Symptoms: ഇതിന് മുമ്പ് സംസ്ഥാനത്ത് ആറുപേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. 2016ല്‍ ആലപ്പുഴയില്‍ ഒരു കുട്ടിക്കാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. 2019ല്‍ മലപ്പുറത്തും 2020ല്‍ മലപ്പുറത്തും കോഴിക്കോഴും 2022ല്‍ തൃശൂരിലും 2023ലും രോഗം സ്ഥിരീകരിച്ചു.

shiji-mk
SHIJI M K | Updated On: 04 Jul 2024 12:27 PM
അമീബിക് മസ്തിഷ്‌ക ജ്വരം (Image credits: social media)

അമീബിക് മസ്തിഷ്‌ക ജ്വരം (Image credits: social media)

1 / 6
ഇതിന് മുമ്പ് സംസ്ഥാനത്ത് ആറുപേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. 2016ല്‍ ആലപ്പുഴയില്‍ ഒരു കുട്ടിക്കാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. 2019ല്‍ മലപ്പുറത്തും 2020ല്‍ മലപ്പുറത്തും കോഴിക്കോഴും 2022ല്‍ തൃശൂരിലും 2023ലും രോഗം സ്ഥിരീകരിച്ചു. 
Image: Social Media

ഇതിന് മുമ്പ് സംസ്ഥാനത്ത് ആറുപേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. 2016ല്‍ ആലപ്പുഴയില്‍ ഒരു കുട്ടിക്കാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. 2019ല്‍ മലപ്പുറത്തും 2020ല്‍ മലപ്പുറത്തും കോഴിക്കോഴും 2022ല്‍ തൃശൂരിലും 2023ലും രോഗം സ്ഥിരീകരിച്ചു. Image: Social Media

2 / 6
കെട്ടികിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആള്‍ക്കാരില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു അസുഖമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഒരിക്കലും ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണു തലച്ചോറിനെ ബാധിക്കമ്പോഴാണ് അമീബിക് ജ്വരം ഉണ്ടാകുന്നത്.
Image: Social Media

കെട്ടികിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആള്‍ക്കാരില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു അസുഖമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഒരിക്കലും ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണു തലച്ചോറിനെ ബാധിക്കമ്പോഴാണ് അമീബിക് ജ്വരം ഉണ്ടാകുന്നത്. Image: Social Media

3 / 6
ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്നവയാണ് അമീബ്. ഒഴുക്കില്ലാത്ത വെള്ളത്തിലാണ് ഇവ ജീവിക്കുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നതിലൂടെ ഈ അമീബ നമ്മുടെ മൂക്കിലെ നേര്‍ത്ത സുഷിരത്തിലൂടെ ശരീരത്തിനുള്ളിലേക്ക് കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കും.
Image: Social Media

ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്നവയാണ് അമീബ്. ഒഴുക്കില്ലാത്ത വെള്ളത്തിലാണ് ഇവ ജീവിക്കുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നതിലൂടെ ഈ അമീബ നമ്മുടെ മൂക്കിലെ നേര്‍ത്ത സുഷിരത്തിലൂടെ ശരീരത്തിനുള്ളിലേക്ക് കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. Image: Social Media

4 / 6
രോഗാണു ശരീരത്തിലെത്തി ഒന്ന് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയും ഉണ്ടാകും. 
Image: Social Media

രോഗാണു ശരീരത്തിലെത്തി ഒന്ന് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയും ഉണ്ടാകും. Image: Social Media

5 / 6
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തില്‍ കുളിക്കാതിരിക്കുക എന്നതാണ് രോഗം വരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ശരീയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്യാത്ത നീന്തല്‍ കുളങ്ങളിലും കുളിക്കാതിരിക്കുക.
Image: Social Media

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തില്‍ കുളിക്കാതിരിക്കുക എന്നതാണ് രോഗം വരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ശരീയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്യാത്ത നീന്തല്‍ കുളങ്ങളിലും കുളിക്കാതിരിക്കുക. Image: Social Media

6 / 6
Follow Us
Latest Stories