മകളെ ഉറക്കാൻ രൺബീർ 'ഉണ്ണി വാവാവോ' പഠിച്ചെന്ന് ആലിയയുടെ വെളിപ്പെടുത്തലിൽ പണി കിട്ടിയത് അമലയുടെ ഭർത്താവിനു | Amala paul tells her husband jagat desai to follow ranbir kapoor as he learned malayalam lullaby for daughter raha Malayalam news - Malayalam Tv9

Amala Paul: മകളെ ഉറക്കാൻ രൺബീർ ‘ഉണ്ണി വാവാവോ’ പഠിച്ചെന്ന് ആലിയയുടെ വെളിപ്പെടുത്തലിൽ പണി കിട്ടിയത് അമലയുടെ ഭർത്താവിനു

Published: 

23 Sep 2024 12:36 PM

Amala paul : ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ താരത്തിന്റെ ഈ വെളിപ്പെടുത്തലും വീഡിയോയും ഏറെ ചർച്ചയായിരുന്നു. എന്നാൽ വെളിപ്പെടുത്തലിൽ ശരിക്കും പണി കിട്ടിയത് അമല പോളിന്റെ ഭർത്താവ് ജ​ഗത് ദേശായിക്കാണ്.

1 / 6ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ആലിയയും രൺബീറും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകംഷയിലാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ വാർത്തകളിൽ ഇടം നേടാറുണ്ട്. (image credits: instagram)

ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ആലിയയും രൺബീറും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ആകംഷയിലാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും വിശേഷങ്ങൾ വാർത്തകളിൽ ഇടം നേടാറുണ്ട്. (image credits: instagram)

2 / 6

ഇരുവർ‌ക്കും കഴിഞ്ഞ വർഷമാണ് കുഞ്ഞി പിറന്നത്. എന്നാൽ കുഞ്ഞിന്റെ വിശേഷങ്ങൾ‌ ആരാധകർക്കിടിയിൽ പങ്കുവയ്ക്കാറില്ല. രൺബീറും ആലിയയും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് മകൾ റാഹയുടെ വിശേഷങ്ങൾ ആരാധകർ ചോദിച്ചറിയുന്നത്. അത് ഏറെ വൈറലാകാറുമുണ്ട്. (image credits: instagram)

3 / 6

അത്തരത്തിലുള്ള ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മകൾക്ക് പ്രിയപ്പെട്ട താരാട്ട് പാട്ട് ഉണ്ണി വാവാവോ എന്ന മലയാളം പാട്ടാണെന്നാണ് ആലിയ വ്യക്തമാക്കിയത്. റാ​ഹയെ നോക്കാൻ വേണ്ടി വന്ന ആയയാണ് ഈ പാട്ട് പാടിയത്. (image credits: instagram)

4 / 6

അവർ വന്നതു മുതൽ റാഹയ്ക്കു വേണ്ടി ഈ പാട്ടു പാടുമായിരുന്നു. റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറയുന്നു. ഒടുവിൽ രൺബീർ ഈ താരാട്ടുപാട്ട് പഠിച്ചെന്നും ആലിയ പറഞ്ഞിരുന്നു. (image credits: instagram)

5 / 6

ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ താരത്തിന്റെ ഈ വെളിപ്പെടുത്തലും വീഡിയോയും ഏറെ ചർച്ചയായിരുന്നു. എന്നാൽ വെളിപ്പെടുത്തലിൽ ശരിക്കും പണി കിട്ടിയത് അമല പോളിന്റെ ഭർത്താവ് ജ​ഗത് ദേശായിക്കാണ്. (image credits: instagram)

6 / 6

ആലിയയുടെ വീഡിയോ പങ്കുവച്ച് നടി അമല പോൾ ഭർത്താവ് ജ​ഗത് ദേശായിയെ മെൻഷൻ ചെയ്തതാണ് സംഭവം. നിങ്ങൾ ഇപ്പോൾ പഠിക്കുന്നതാണ് നല്ലത് എന്നാണ് ഭർത്താവിനോട് അമല പറഞ്ഞത്. സ്റ്റോറിയിൽ അമല കുറിച്ച വാക്കുകളാണ് ഇപ്പോ വൈറലാകുന്നത്.(image credits: instagram)

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്