മെയ് 31ന് വെറും 99 രൂപയ്ക്ക് സിനിമ കാണാം; അത് എങ്ങനെയെന്നല്ലേ? | all theatres in india give tickets just 99 rupees in may 31 Malayalam news - Malayalam Tv9

Theatre Ticket Offer: മെയ് 31ന് വെറും 99 രൂപയ്ക്ക് സിനിമ കാണാം; അത് എങ്ങനെയെന്നല്ലേ?

Updated On: 

30 May 2024 08:11 AM

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എംഎഐ ഇതുപോലം ദേശീയ സിനിമാ ദിനം ആചരിച്ചിരുന്നു. അന്നും 99 രൂപയ്ക്കാണ് സിനിമ പ്രദര്‍ശിപ്പിച്ചത്

1 / 6രാജ്യത്തെമ്പാടുമുള്ള നാലായിരത്തോളം തിയേറ്ററുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈയൊരു ഓഫര്‍ നല്‍കുന്നത്.

രാജ്യത്തെമ്പാടുമുള്ള നാലായിരത്തോളം തിയേറ്ററുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈയൊരു ഓഫര്‍ നല്‍കുന്നത്.

2 / 6

സിനിമ ലവേഴ്‌സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഓഫര്‍ നല്‍കുന്നത്. പിവിആര്‍, ഇനോക്‌സ്, സിനിപോളിസ്, മിറാജ് സിനിമാസ് ഉള്‍പ്പെടെ വിവിധ മള്‍ട്ടിപ്ലെക്‌സ് ചെയിനുകളില്‍ ഈ ഓഫര്‍ ലഭിക്കും.

3 / 6

മാര്‍ച്ച് മാസത്തില്‍ വലിയ റിലീസുകള്‍ ഇല്ലാതിരുന്നതിനാല്‍ തിയേറ്ററുകള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. പൊതുതെരഞ്ഞെടുപ്പും വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്.

4 / 6

ജൂണ്‍ മാസത്തില്‍ വന്‍ റിലീസുകള്‍ പ്രഖ്യാപിച്ചതിലാണ് ഇപ്പോള്‍ തിയേറ്ററുകളുടെ പ്രതീക്ഷ. അതിന് മുന്നോടിയായി ആളുകളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനാണ് സിനിമ ലവേഴ്‌സ് ഡേ നടത്തുന്നത്.

5 / 6

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എംഎഐ ഇതുപോലെ ദേശീയ സിനിമാ ദിനം ആചരിച്ചിരുന്നു. അന്നും 99 രൂപയ്ക്കാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

6 / 6

ഇപ്പോള്‍ നടത്തുന്ന 99 രൂപ ഷോകളെ സംബന്ധിച്ച് സിനിമ ചെയ്‌നുകള്‍ അവരുടെ വെബ്‌സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ