ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി | Alappuzha Gymkhana movie actor Ganapathi says Khalid Rahman is rarely admits anything is good Malayalam news - Malayalam Tv9

Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി

Updated On: 

03 Apr 2025 12:07 PM

Ganapathi About Khalid Rahman: തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ഗണപതിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ഖാലിദും ഗണപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

1 / 5ഖാലിദ് റഹ്‌മാന്റെ വായില്‍ നിന്ന് നല്ലത് കേള്‍ക്ക് കുറച്ച് കഷ്ടപ്പാടാണെന്നാണ് നടന്‍ ഗണപതി പറയുന്നത്. ഒരു നല്ല ബിരിയാണി കഴിച്ചാല്‍ പോലും അദ്ദേഹം ആവറേജ് എന്ന് മാത്രമേ പറയുകയുള്ളൂ എന്നാണ് പേളി മാണി ഷോയില്‍ പങ്കെടുത്ത് ഗണപതി പറയുന്നത്. (Image Credits: Instagram)

ഖാലിദ് റഹ്‌മാന്റെ വായില്‍ നിന്ന് നല്ലത് കേള്‍ക്ക് കുറച്ച് കഷ്ടപ്പാടാണെന്നാണ് നടന്‍ ഗണപതി പറയുന്നത്. ഒരു നല്ല ബിരിയാണി കഴിച്ചാല്‍ പോലും അദ്ദേഹം ആവറേജ് എന്ന് മാത്രമേ പറയുകയുള്ളൂ എന്നാണ് പേളി മാണി ഷോയില്‍ പങ്കെടുത്ത് ഗണപതി പറയുന്നത്. (Image Credits: Instagram)

2 / 5

അനുരാഗ കരിക്കിന്‍ വെള്ളം കഴിഞ്ഞ ഉടന്‍ തന്നെ താന്‍ അദ്ദേഹത്തോട് ചാന്‍സ് ചോദിക്കുന്നുണ്ട്. ഉണ്ട വന്നപ്പോള്‍ തന്നോട് പറഞ്ഞു പോലീസൊന്നും ആവാന്‍ നീ ആയിട്ടില്ലെന്ന്. തല്ലുമാല വന്നപ്പോഴും അവസരം ചോദിച്ചു. ഇല്ലെടാ അതെല്ലാം ഫുള്ളായെന്ന് പറഞ്ഞു.

3 / 5

അങ്ങനെ അവസരം ചോദിച്ച് ചോദിച്ച് മടുത്തപ്പോള്‍ താന്‍ പുള്ളിയെ കാസ്റ്റ് ചെയ്തു. മഞ്ഞുമ്മലിലൂടെയാണ് ഖാലിദുമായി ഒരു ഇന്ററാക്ഷന്‍ ഉണ്ടാകുന്നത്. ടെക്‌നീഷ്യന്‍ എന്ന രീതിയില്‍ തനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. ഒരു തരത്തിലുള്ള കോംപ്രമൈസിനും ഇല്ലാത്ത മനുഷ്യനാണ്.

4 / 5

പുള്ളിയുടെ വായില്‍ നിന്ന് നല്ലത് വീഴണമെങ്കില്‍ നല്ല പണിയുണ്ട്. ഒരു നല്ല ബിരിയാണി കഴിക്കാന്‍ പോയാലും ആ കൊള്ളാടാ ആവറേജ് എന്നേ പറയുകയുള്ളൂ. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ വിളിച്ചിട്ട് പറഞ്ഞത് നല്ല പണിയുണ്ട് വേണമെങ്കില്‍ എടുത്താല്‍ മതിയെന്ന്.

5 / 5

ആലോചിച്ചിട്ട് ഓകെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ പണി എടുപ്പിച്ചിട്ടുണ്ട് പുള്ളി അങ്ങനെ നമ്മള്‍ പണി എടുത്തിട്ടുണ്ടെന്ന് കരുതുന്നുവെന്നും ഗണപതി പറഞ്ഞു.

പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്