5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Akhil Marar: എന്തിനാ ഇത്രയും ഡയലോഗ്; കേസ് പിന്നാലെ നേരെ എയറില്‍, ഒടുക്കം സംഭാവനയും നല്‍കി

Akhil Marar Donates One Lakh: സഖാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വെച്ച് കൊടുക്കാം. അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്നും അഖില്‍ മാരാര്‍ പറഞ്ഞിരുന്നു.

shiji-mk
Shiji M K | Published: 08 Aug 2024 14:24 PM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി അഖില്‍ മാരാര്‍. ദുരിതാശ്വാസനിധിക്കെതിരെ അഖില്‍ മാരാര്‍ പ്രചാരണം നടത്തിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Instagram Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി അഖില്‍ മാരാര്‍. ദുരിതാശ്വാസനിധിക്കെതിരെ അഖില്‍ മാരാര്‍ പ്രചാരണം നടത്തിയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. Instagram Image

1 / 5
ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്ന് പറഞ്ഞുകൊണ്ട് അഖില്‍ മാരാന്‍ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു. ഇതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുകയായിരുന്നു.
Instagram Image

ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്ന് പറഞ്ഞുകൊണ്ട് അഖില്‍ മാരാന്‍ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു. ഇതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുകയായിരുന്നു. Instagram Image

2 / 5
ദുരിതാശ്വാസനിധിയെ കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ ഒരു ലക്ഷം കൊടുക്കാമെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മറുപടി ലഭിച്ച ശേഷം ഇയാള്‍ പോസ്റ്റില്‍ ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.
Instagram Image

ദുരിതാശ്വാസനിധിയെ കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ ഒരു ലക്ഷം കൊടുക്കാമെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മറുപടി ലഭിച്ച ശേഷം ഇയാള്‍ പോസ്റ്റില്‍ ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. Instagram Image

3 / 5
പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഒരു ലക്ഷം രൂപ നല്‍കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചോദ്യം തീ പിടിപ്പിക്കും എങ്കില്‍ അത് കെടുത്താന്‍ മറുപടി പറഞ്ഞെ പറ്റൂ മുഖ്യമന്ത്രി...ഇരട്ട ചങ്കന്‍ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാന്‍ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്... നിങ്ങള്‍ക്ക് ഒരായിരം സ്നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകള്‍ കൂടി ബോധ്യപ്പെടുത്തിയാല്‍ തകര്‍ന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ച മാധ്യമങ്ങളും പ്രതിപക്ഷവും ആണ്, ഇതായിരുന്നു ആദ്യം പങ്കുവെച്ച കുറിപ്പ്.
Instagram Image

പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഒരു ലക്ഷം രൂപ നല്‍കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചോദ്യം തീ പിടിപ്പിക്കും എങ്കില്‍ അത് കെടുത്താന്‍ മറുപടി പറഞ്ഞെ പറ്റൂ മുഖ്യമന്ത്രി...ഇരട്ട ചങ്കന്‍ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാന്‍ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്... നിങ്ങള്‍ക്ക് ഒരായിരം സ്നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകള്‍ കൂടി ബോധ്യപ്പെടുത്തിയാല്‍ തകര്‍ന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ച മാധ്യമങ്ങളും പ്രതിപക്ഷവും ആണ്, ഇതായിരുന്നു ആദ്യം പങ്കുവെച്ച കുറിപ്പ്. Instagram Image

4 / 5
മറുപടി നല്‍കാന്‍ കാണിച്ച മാന്യതയ്ക്കും ഭാവിയില്‍ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും എന്റെ വക ഒരു ലക്ഷം ഞാന്‍ നല്‍കും. ഈ വരുന്ന തുകയില്‍ സഖാക്കന്മാരുടെ കീശ വീര്‍ത്താല്‍ മുഖ്യമന്ത്രി കൂടുതല്‍ വിയര്‍ക്കും, എന്ന വാചകം കൂടി കൂട്ടിച്ചേര്‍ത്താണ് അഖില്‍ പോസ്റ്റ് എഡിറ്റ് ചെയ്തത്. 
Instagram Image

മറുപടി നല്‍കാന്‍ കാണിച്ച മാന്യതയ്ക്കും ഭാവിയില്‍ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും എന്റെ വക ഒരു ലക്ഷം ഞാന്‍ നല്‍കും. ഈ വരുന്ന തുകയില്‍ സഖാക്കന്മാരുടെ കീശ വീര്‍ത്താല്‍ മുഖ്യമന്ത്രി കൂടുതല്‍ വിയര്‍ക്കും, എന്ന വാചകം കൂടി കൂട്ടിച്ചേര്‍ത്താണ് അഖില്‍ പോസ്റ്റ് എഡിറ്റ് ചെയ്തത്. Instagram Image

5 / 5