24 Jul 2024 16:29 PM
ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ അതിൽ ഒന്നാം സ്ഥാനത്ത്ബോളിവുഡ് താരം ഐശ്വര്യ റായ് ആണ്.
25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. 550 കോടിയുമായി ആലിയ ഭട്ട്, 500 കോടിയുമായി ദീപിക പദുക്കോൺ, 485 കോടിയുമായി കരീന കപൂർ, 250 കോടി കോടി ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ളത്.
നയൻതാരയാണ് ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.
തെന്നിന്ത്യൻ സിനിമകളുടെയും ഭാഗമായ ഐശ്വര്യ റായ് സിനിമയ്ക്കായി 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിയും വരെ പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകമെമ്പാടും ആഡംബര വസ്തുവകകളും ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്. 15 കോടി മുടക്കി ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ ഒരു വീട് ഐശ്വര്യ മുൻപ് സ്വന്തമാക്കിയിരുന്നു.