സിന്ധു കൃഷ്ണയ്ക്കും ഒടിപി ചോദിച്ച് വാട്സആപ്പ് ഹാക്ക് ചെയ്യാൻ ശ്രമം; വെളിപ്പെടുത്തി അഹാന | Ahaana Krishna share mother Sindhu Krishna experience on phone whatsapp hacking attempt Malayalam news - Malayalam Tv9

Ahaana Krishna: സിന്ധു കൃഷ്ണയ്ക്കും ഒടിപി ചോദിച്ച് വാട്സആപ്പ് ഹാക്ക് ചെയ്യാൻ ശ്രമം; വെളിപ്പെടുത്തി അഹാന

Published: 

28 Nov 2024 19:22 PM

Ahaana's Mon Sindhu krishna Whatsapp Scam: വാട്സആപ്പിൽ ഒടിപി ചോദിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. എന്നാൽ ഇതിനെ വളരെ തന്ത്രപരമായി നേരിടുകയായിരുന്നു സിന്ധു കൃഷ്ണ. തട്ടിപ്പുകാരുടെ ചാറ്റിന്റെ വിവരങ്ങൾ സ്ക്രീൻഷോട്ടുകൾ സഹിതം മകൾ അഹാന കൃഷ്ണയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

1 / 5കുറച്ച് ദിവസമായി സംസ്ഥാനത്ത് വാട്സആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു പണം തട്ടുന്ന ഡിജിറ്റൽ തട്ടിപ്പ് വ്യാപകമാകുന്നു. നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ തനിക്കും അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായതായി വ്ലോഗറും നടൻ കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണ. (image credits: instagram)

കുറച്ച് ദിവസമായി സംസ്ഥാനത്ത് വാട്സആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു പണം തട്ടുന്ന ഡിജിറ്റൽ തട്ടിപ്പ് വ്യാപകമാകുന്നു. നൂറുകണക്കിന് ആളുകളാണ് ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ തനിക്കും അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായതായി വ്ലോഗറും നടൻ കൃഷ്ണകുമാറിന്റെ ഭാര്യയുമായ സിന്ധു കൃഷ്ണ. (image credits: instagram)

2 / 5

വാട്സആപ്പിൽ ഒടിപി ചോദിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. എന്നാൽ ഇതിനെ വളരെ തന്ത്രപരമായി നേരിടുകയായിരുന്നു സിന്ധു കൃഷ്ണ. തട്ടിപ്പുകാരുടെ ചാറ്റിന്റെ വിവരങ്ങൾ സ്ക്രീൻഷോട്ടുകൾ സഹിതം മകൾ അഹാന കൃഷ്ണയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിനൊപ്പം താരം ജാ​ഗ്രത നിർദ്ദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്.(image credits: instagram)

3 / 5

പരിചയമുള്ള ഏതെങ്കിലും ഫോൺ നമ്പറുകളിൽ നിന്നും ഒടിപി അയച്ചു തരാമോ എന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുകയെന്ന് അഹാന പറയുന്നു. കോൺടാക്റ്റ് ലിസ്റ്റിലെ നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ഒരാളുടെ നമ്പറായിരിക്കും ഇത്. അവർ ചോദിക്കുന്ന നമ്പർ തിരിച്ചയച്ചാൽ അപ്പോൾത്തന്നെ അയച്ച ആളുടെ ഫോൺ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടും.(image credits: instagram)

4 / 5

‘വാട്സാപ് സ്ക്രീൻ നോക്കി ആറ് അക്കമുള്ള നമ്പർ അയച്ചു തരൂ’ എന്നാണ് തട്ടിപ്പുകാരുടെ സന്ദേശത്തിൽ പറയുന്നത്. ‘നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്’ എന്ന് സിന്ധു കൃഷ്ണ തിരിച്ചു ചോദിച്ചു. പിന്നെയും മെസേജുകൾ അയച്ച തട്ടിപ്പുകാരോട്, ‘ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യുന്നു’ എന്ന് പറഞ്ഞതും സ്ക്രീൻഷോട്ടുകളിൽ കാണാം. (image credits: instagram)

5 / 5

ഇതിനു പിന്നാലെ തന്നെ സിന്ധു അവരുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത്തരം സന്ദേശങ്ങൾ സ്പാം ആണെന്ന് സിന്ധു പറഞ്ഞപ്പോൾ, 'അതെ' എന്നായിരുന്നു തട്ടിപ്പുകാരുടെ മറുപടി. ഈ മറുപടി ഞങ്ങൾക്ക് ചിരി വന്നുവെന്നും താരം പറയുന്നു.(image credits: instagram)

നിങ്ങൾ ഒരു ഇൻട്രോവെർട്ട് ആണോ? കണ്ടുപിടിക്കാം
ഭക്ഷണം കഴിച്ച് സ്ട്രസ് കുറച്ചാലോ?
കുട്ടികളുടെ ഓർമ്മശക്തിയ്ക്ക് ശീലമാക്കാം ഈ ഭക്ഷണങ്ങൾ
റേസിങ്ങ് ട്രാക്കിലും മാസ് കാണിച്ച് അജിത്