അത് പുലിയാണ് പൂച്ചയല്ല... രസിച്ചിരിക്കുന്നെന്ന് തോന്നും, ഉള്ളിൽ മരിക്കുകയായിരുന്നു; അഹാന കൃഷ്ണ | Ahaana Krishna chill on pattaya tiger park and shared ah scary picture Malayalam news - Malayalam Tv9

Ahaana Krishna: അത് പുലിയാണ് പൂച്ചയല്ല… രസിച്ചിരിക്കുന്നെന്ന് തോന്നും, ഉള്ളിൽ മരിക്കുകയായിരുന്നു; അഹാന കൃഷ്ണ

Published: 

22 Nov 2024 07:43 AM

Ahaana Krishna In Pattaya: അഹാനയുടെ പട്ടായയിൽ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റ് അല്പം തമാശ കലർന്നതാണ്. പട്ടായയിലെ ടൈ​ഗർ പാർക്കിൽനിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നിരവധി ആരാധകർ രസകരമായ കമൻ്റുകളും പോസ്റ്റുകൾക്ക് നൽകിയിട്ടുണ്ട്.

1 / 5ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലുമെല്ലാം തിളങ്ങി നിൽക്കുന്ന യുവനടിയാണ് അഹാന കൃഷ്ണ. താരത്തിൻ്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ  തായ്ലൻഡിലെ പട്ടായയിൽ നിന്നുള്ള ചിത്രങ്ങളാണ് തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ അഹാന പങ്കുവച്ചിരിക്കുന്നത്. (Image Credits: Instagram)

ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലുമെല്ലാം തിളങ്ങി നിൽക്കുന്ന യുവനടിയാണ് അഹാന കൃഷ്ണ. താരത്തിൻ്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തായ്ലൻഡിലെ പട്ടായയിൽ നിന്നുള്ള ചിത്രങ്ങളാണ് തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ അഹാന പങ്കുവച്ചിരിക്കുന്നത്. (Image Credits: Instagram)

2 / 5

എന്നാൽ അഹാനയുടെ പട്ടായയിൽ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റ് അല്പം തമാശ കലർന്നതാണ്. പട്ടായയിലെ ടൈ​ഗർ പാർക്കിൽനിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നിരവധി ആരാധകർ രസകരമായ കമൻ്റുകളും പോസ്റ്റുകൾക്ക് നൽകിയിട്ടുണ്ട്. (Image Credits: Instagram)

3 / 5

ഭീമാകാരനായ വായതുറന്നിരിക്കുന്ന ഒരു കടുവയെ തൊട്ടുതലോടി നിൽക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ കണ്ടാൽ കടുവയ്ക്കൊപ്പമുള്ള മുഹൂർത്തങ്ങൾ അതീവ രസകരമാണെന്ന് തോന്നുമെങ്കിൽ ഉള്ളിൽ മരണഭയമായിരുന്നു എന്നാണ് ചിത്രത്തിന് നടി നൽകിയിരിക്കുന്ന കുറിപ്പ്.(Image Credits: Instagram)

4 / 5

അത് പുലിയാണ് പൂച്ചയല്ല... എന്നുള്ള രസകരമായ കമൻ്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. 100-ലേറെ കടുവകൾ പട്ടായയിലെ ടൈ​ഗർ പാർക്കിലുണ്ട്. കടുവകളെ തൊട്ടടുത്ത് കാണാനും അവയ്ക്കൊപ്പം ചെലവിടാനും ചിത്രങ്ങളെടുക്കാനും സാധിക്കുന്നു എന്നതാണ് മറ്റ് മൃ​ഗശാലകളിൽനിന്ന് പട്ടായ ടൈ​ഗർ പാർക്കിനെ ആകർഷിക്കുന്ന കാര്യം. (Image Credits: Instagram)

5 / 5

മുൻപും അഹാന തായ്ലൻഡിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ബാങ്കോക്കിൽ നിന്നുള്ള ചിത്രങ്ങളാണ് അന്ന് നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇത്തവണ സുഹൃത്തിനൊപ്പമാണ് അഹാന പട്ടായയിൽ എത്തിയിരിക്കുന്നത്. (Image Credits: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ