ജീവിതം അര്‍ത്ഥശൂന്യമായി; പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ തൃഷ | Actress Trisha Krishnan's pet dog Zorro passes away on Christmas Malayalam news - Malayalam Tv9

Trisha Krishnan: ജീവിതം അര്‍ത്ഥശൂന്യമായി; പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ തൃഷ

Published: 

25 Dec 2024 16:21 PM

Actress Trisha Krishnan Mourns loss of Dog Zorro: ഒരുകാലത്ത് തമിഴ് സിനിമയിലെ അവിഭാജ്യഘടകമായിരുന്നു നടി തൃഷ. എന്നാല്‍ പിന്നീട് കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം ഇപ്പോള്‍ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത് പൊന്നിയന്‍ സെല്‍വനിലൂടെയാണ് താരം വീണ്ടും സിനിമയില്‍ സജീവമായത്.

1 / 5ഇന്ന് ഡിസംബര്‍ 25, ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുകയാണ്. എന്നാല്‍ നടി തൃഷയ്ക്ക് ഇത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസല്ല. താരത്തിന്റെ ജീവിതത്തില്‍ നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. (Image Credits: Instagram)

ഇന്ന് ഡിസംബര്‍ 25, ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുകയാണ്. എന്നാല്‍ നടി തൃഷയ്ക്ക് ഇത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസല്ല. താരത്തിന്റെ ജീവിതത്തില്‍ നികത്താനാകാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. (Image Credits: Instagram)

2 / 5

തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗം നഷ്ടപ്പെട്ട ദുഃഖത്തോടെയാണ് തൃഷ ഈ വര്‍ഷത്തെ ക്രിസ്തുമസിനെ വരവേറ്റിരിക്കുന്നത്. സോറോ എന്ന തന്റെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള ആളാണ് തൃഷ. ഇപ്പോഴിതാ അവസാനമായി സോറോയുടെ മരണവാര്‍ത്തയാണ് തൃഷ അറിയിച്ചിരിക്കുന്നത്. (Image Credits: Instagram)

3 / 5

ക്രിസ്തുമസ് പുലരിയിലാണ് സോറോ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നതെന്ന് സോറോയെ അടക്കിയ സ്ഥലത്തെ ദൃശ്യങ്ങള്‍ പങ്കിട്ടുകൊണ്ട് തൃഷ പറയുന്നു. പൂക്കളും മെഴുകുതിരികളും പൂമാലകളുമായി അവനെ തൃഷ അവസാനമായി യാത്രയാക്കി. (Image Credits: Instagram)

4 / 5

'എന്റെ മകന്‍ സോറോ ക്രിസ്തുമസ് പുലരിയില്‍ വിടപറഞ്ഞിരിക്കുകയാണ്. എന്നെ അടുത്തറിയാവുന്നവര്‍ക്കെല്ലാം അറിയാം ഇനി എന്റെ ജീവിതം അര്‍ത്ഥശൂന്യമായിരിക്കുമെന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തില്‍ നിന്ന് മുക്തരായിരിട്ടില്ല, കുറച്ച് നാളത്തേക്ക് ജോലിയില്‍ നിന്ന് ഇടവേള എടുക്കുന്നു,' തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. (Image Credits: Instagram)

5 / 5

നിരവധി പേരാണ് തൃഷയെ ആശ്വസിപ്പിച്ചുകൊണ്ട് പോസ്റ്റിന് താഴെ എത്തുന്നത്. കമന്റ് ചെയ്തവരുടെ കൂട്ടത്തില്‍ നടി കല്യാണി പ്രിയദര്‍ശനുമുണ്ട്. തന്റെ വളര്‍ത്തുനായയെ നഷ്ടപ്പെട്ട ദുഃഖവും കല്യാണി രേഖപ്പെടുത്തുന്നു. (Image Credits: Instagram)

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ