തമന്നയ്ക്ക് മാംഗല്യം; വിവാഹം ഉടന്‍, വീട് തേടിയലഞ്ഞ് വരനും വധുവും | Actress Tamannaah Bhatia and Vijay Varma are getting married, big announcement soon Malayalam news - Malayalam Tv9

Tamannaah Bhatia: തമന്നയ്ക്ക് മാംഗല്യം; വിവാഹം ഉടന്‍, വീട് തേടിയലഞ്ഞ് വരനും വധുവും

Published: 

24 Nov 2024 09:12 AM

Tamannaah Bhatia and Vijay Varma Marriage: തമന്നയുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ആ വിവാഹം എന്ന് എന്ന കാര്യത്തിലും ആര്‍ക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാലിപ്പോഴിതാ തമന്നയുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

1 / 5തമന്ന തന്റെ കാമുകനായ വിജയ് വര്‍മയെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.  ഏറെ നാളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും പുറത്തുവിട്ടിരുന്നില്ല എന്നതാണ് അതിന് കാരണം. (Image Credits: Instagram)

തമന്ന തന്റെ കാമുകനായ വിജയ് വര്‍മയെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഏറെ നാളായി പ്രണയത്തിലായിരുന്ന താരങ്ങള്‍ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും പുറത്തുവിട്ടിരുന്നില്ല എന്നതാണ് അതിന് കാരണം. (Image Credits: Instagram)

2 / 5

2025ലാണ് ഇരുവരും വിവാഹതിരാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹ ശേഷം താമസിക്കുന്നതിനായി വീട് അന്വേഷിക്കുന്ന തിരക്കിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത തമന്നയോ വിജയ് വര്‍മയോ സ്ഥിരീകരിച്ചിട്ടില്ല. (Image Credits: Instagram)

3 / 5

2023ല്‍ ല്‍ റിലീസായ ലസ്റ്റ് സ്‌റ്റോറീസ് 2വുമായി ബന്ധപ്പെട്ടാണ് തമന്നയും വിജയ് വര്‍മയും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ഇരുവരും ആദ്യമായി ഒന്നിച്ചെത്തി ചിത്രം കൂടിയായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള പരസ്യമായിരുന്നെങ്കിലും സ്വകാര്യത സൂക്ഷിക്കാന്‍ തമന്നയും വിജയ്‌യും എപ്പോഴും ശ്രദ്ധിച്ചിരുന്നു. (Image Credits: Instagram)

4 / 5

വിജയ് വര്‍മ തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരിടമാണെന്നാണ് തമന്ന ഒരിക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. പ്രണയം ഒളിച്ചുവെക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് വിജയ്‌യും പറഞ്ഞിരുന്നു. (Image Credits: Instagram)

5 / 5

മുംബൈയിലാണ് ഇരുവരും വീട് അന്വേഷിക്കുന്നതെന്നാണ് വിവരം. ബോളിവുഡ് താരങ്ങളില്‍ ഏറെ പേര്‍ താമസിക്കുന്ന പാലി ഹില്‍സിലാണ് താരങ്ങള്‍ അപ്പാര്‍ട്ട്‌മെന്റ് അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. (Image Credits: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ