തമിഴ് ആചാരപ്രകാരം സ്വാസികക്ക് 'വീണ്ടും വിവാഹം', പുത്തൻ വിശേഷങ്ങളിത് | Actress Swasika Again Married Prem Jacob in traditional Tamil Hindu Ritual Malayalam news - Malayalam Tv9

Swasika: തമിഴ് ആചാരപ്രകാരം സ്വാസികക്ക് ‘വീണ്ടും വിവാഹം’, പുത്തൻ വിശേഷങ്ങളിത്

Updated On: 

24 Jan 2025 11:34 AM

Swasika And Prem Jacob Gots Married Again: ഇപ്പോഴിതാ വിവാഹത്തിന്റെ ഒന്നം വാർഷികം ആ​ഘോഷിക്കുകയാണ് ഇരുവരും.ഈ ദിവസത്തിൽ വീണ്ടും വിവാഹിതരായിരിക്കുകയാണ്. അഗ്നി സാക്ഷിയായി പ്രേം ഒന്നുകൂടി സ്വാസികക്ക് മിന്നു ചാർത്തി.

1 / 5മലയാളികളുടെ പ്രിയ താരമാണ് നടി സ്വാസിക. കഴിഞ്ഞ വർഷം ഈ ദിവസമാണ് താരം വിവാ​​ഹിതയായത്. സീരിയൽ താരം പ്രേം ജേക്കബാണ് ഭർത്താവ്. സീരിയൽ സിനിമാരംഗത്തെ പ്രമുഖരായ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരുടെയും വിവാഹം ഏറെ ​ഗംഭീരമായാണ് നടന്നത്.(image credits:instagram)

മലയാളികളുടെ പ്രിയ താരമാണ് നടി സ്വാസിക. കഴിഞ്ഞ വർഷം ഈ ദിവസമാണ് താരം വിവാ​​ഹിതയായത്. സീരിയൽ താരം പ്രേം ജേക്കബാണ് ഭർത്താവ്. സീരിയൽ സിനിമാരംഗത്തെ പ്രമുഖരായ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരുടെയും വിവാഹം ഏറെ ​ഗംഭീരമായാണ് നടന്നത്.(image credits:instagram)

2 / 5

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ഒന്നം വാർഷികം ആ​ഘോഷിക്കുകയാണ് ഇരുവരും.ഈ ദിവസത്തിൽ വീണ്ടും വിവാഹിതരായിരിക്കുകയാണ്. അഗ്നി സാക്ഷിയായി പ്രേം ഒന്നുകൂടി സ്വാസികക്ക് മിന്നു ചാർത്തി. (image credits:instagram)

3 / 5

ഇതിന്റെ വീഡിയോ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. തമിഴ് ആചാരപ്രകാരം ഞങ്ങൾക്ക് ഒന്നുകൂടി വിവാഹം ചെയ്തു എന്ന ക്യാപ്‌ഷനോടെയാണ് ആണ് ഇരുവരും സന്തോഷം പങ്കുവച്ചത്. അതേസമയം ഇന്റർ റിലീജ്യൻ വിവാഹം ആയിരുന്നു ഇരുവരുടേത്. (image credits:instagram)

4 / 5

എന്നാൽ‌ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വസിക്കുന്ന ആളാണ് സ്വാസിക. താലി കണ്ണിൽ വച്ച് തൊഴുത സ്വാസികയും ഭർത്താവിന്റെ കാലിൽ തോട്ടുവണങ്ങുന്ന ആചാരം ഒക്കെയും പാലിക്കുന്ന സ്വാസികയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.(image credits:instagram)

5 / 5

ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച സമയത്ത് മൊട്ടിട്ട പ്രണയമാണ് ഇരുവരുടെയും വിവാഹത്തിലേക്കും എത്തിയത് . പ്രേമിനെ താൻ ആണ് പ്രൊപ്പോസ് ചെയ്തത് എന്ന് ഒരിക്കൽ സ്വാസിക തന്നെ തുറന്ന് പറഞ്ഞിരുന്നു. അതേസമയം മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും സജീവമാണ് ഇപ്പോൾ സ്വാസിക. പ്രേം തമിഴ് സീരിയൽ രംഗത്തും സജീവം.(image credits:instagram)

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ