5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actress Sreelekha Mithra: നടി ശ്രീലേഖ മിത്രയ്ക്ക് 49-ാം ജന്മദിനം; ബംഗാളി സിനിമകളിലൂടെ പ്രശസ്തയായ നടിയുടെ ജീവിത നാൾവഴികളിലൂടെ

ബംഗാളി സിനിമകളിലൂടെ പ്രശസ്തയായ നടി ശ്രീലേഖ മിത്ര ഇന്ന് 49-ാം ജന്മദിനം ആഘോഷിക്കുകയാണ്. 'അകലെ' എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് മിത്ര.

nandha-das
Nandha Das | Updated On: 29 Aug 2024 21:46 PM
ബംഗാളി സിനിമകളിലൂടെ പ്രശസ്തയായ നായികയാണ് ശ്രീലേഖ മിത്ര. ബംഗാളി സിനിമകളിലും, സീരിയലുകളിലും ആണ് ശ്രീലേഖ കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ളതെങ്കിലും  ഒരൊറ്റ സിനിമയിലൂടെ താരം മലയാളത്തിലും ഗംഭീര ചുവടുവെച്ചു. 1975 ഓഗസ്റ്റ് 30ന് കൊൽക്കത്തയിൽ ജനിച്ച ഇവർ ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.

1 / 5
മിത്രയുടെ അച്ഛൻ സന്തോഷ് മിത്ര ഒരു നടനായിരുന്നു. സ്കൂൾ കാലഘട്ടം മുതലേ മിത്രയ്ക്ക് സിനിമയോടായിരുന്നു താല്പര്യം. ബിരുദാനന്തര ബിരുദത്തിന് ശേഷം താജ് ഹോട്ടലിൽ ജോലി കിട്ടിയെങ്കിലും മിത്ര സീരിയൽ ഓഡിഷന് വേണ്ടി പോവുകയും ജോലി വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.

2 / 5
'ബാലികർ പ്രേം' എന്ന ബംഗാളി ടിവി പരമ്പരയിലൂടെയാണ് ശ്രീലേഖ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1996-ലെ ബംഗാളി ടിവി പരമ്പരയായ 'തൃഷ്ണ'യിലെ നബാനിത എന്ന കഥാപത്രത്തിലൂടെയാണ് ശ്രീലേഖ ശ്രദ്ധിക്കപ്പെടുന്നത്. ശേഷം കുറച്ച് സിനിമകളിൽ അഭിനയിച്ചെങ്കിലും, ബസു ചാറ്റർജി സംവിധാനം ചെയ്ത 'ഹോതാത്‍ ബ്രഷ്‌ത്തി' എന്ന ചിത്രമാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്.

3 / 5
ശ്യാമ പ്രസാദ് രചനയും സംവിധാനവും ചെയ്ത് പൃഥ്വിരാജ് നായകനായ 2004 ൽ പുറത്തിറങ്ങിയ 'അകലെ' എന്ന ചിത്രത്തിൽ കമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീലേഖയാണ്. ഈ സിനിമയിലൂടെയാണ് ശ്രീലേഖ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഈ സിനിമയ്ക്ക് ശേഷം മിത്ര ബംഗാളി സിനിമകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

4 / 5
2024-ലെ കണക്കനുസരിച്ച്, ശ്രീലേഖ മിത്രയുടെ ആകെ ആസ്തി ഏകദേശം ഒരു മില്യൺ ഡോളറാണ്. സിനിമകളും, സീരിയലുകളും കൂടാതെ മിത്ര സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ബ്രാൻഡ് കൊളാബറേഷൻസ് നടത്തുന്നതിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്.

5 / 5