'അതായിരുന്നു കാരണം'; ദൃശ്യം നിരസിച്ചതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി ശോഭന | Actress Shobhana Reveals that why she was avoid Mohanlal's Drishyam movie Malayalam news - Malayalam Tv9

Shobana:’അതായിരുന്നു കാരണം’; ദൃശ്യം നിരസിച്ചതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി ശോഭന

Updated On: 

31 Dec 2024 15:05 PM

Actress Shobhana On Drishyam Movie: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ ബി​ഹൈന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശോഭന പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

1 / 5ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി ശോഭന. മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച്
 ഇന്നും മലയാളിയുടെ
മനസ്സിൽ ഏറ്റവും ഉയർന്ന സ്ഥാനം തന്നെയാണ് താരത്തിനുള്ളത്. ഐക്കോണിക്ക് കഥാപാത്രമായി ശോഭന അവതരിപ്പിച്ച ​ഗം​ഗയും നാ​ഗവല്ലിയുമാണ് ഇന്നും മലയാളികളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ലിസ്റ്റിൽ ഉണ്ട്.(Image credits:facebook)

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി ശോഭന. മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച് ഇന്നും മലയാളിയുടെ മനസ്സിൽ ഏറ്റവും ഉയർന്ന സ്ഥാനം തന്നെയാണ് താരത്തിനുള്ളത്. ഐക്കോണിക്ക് കഥാപാത്രമായി ശോഭന അവതരിപ്പിച്ച ​ഗം​ഗയും നാ​ഗവല്ലിയുമാണ് ഇന്നും മലയാളികളുടെ ഇഷ്ട കഥാപാത്രങ്ങളുടെ ലിസ്റ്റിൽ ഉണ്ട്.(Image credits:facebook)

2 / 5

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ ബി​ഹൈന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശോഭന പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. (Image credits:facebook)

3 / 5

ദൃശ്യവും തനിക്ക് വന്ന സിനിമയാണ്. എന്നാൽ അത് നിരസിക്കുകയായിരുന്നുവെന്നും സ്ക്രിപ്റ്റ് വരെ അയച്ചിരുന്നുവെന്നും താരം പറയുന്നു.. കാരണം ആ സമയത്ത് താൻ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നെന്നും ശോഭന വ്യക്തമാക്കി. മോഹൻലാൽ മമ്മൂട്ടി എന്നിവരെക്കുറിച്ചും നടി പറയുന്നുണ്ട്. (Image credits:facebook)

4 / 5

രണ്ട് പേരോടൊപ്പവും ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെന്നും മമ്മൂക്ക എപ്പോഴും കുറച്ച് അകന്ന് നിൽക്കുന്ന വ്യക്തിയാണെന്നും താരം പറയുന്നു. പക്ഷെ അദ്ദേഹം വളരെ സിംപിളാണെന്ന് പെട്ടെന്ന് തനിക്ക് സെൻസ് ചെയ്യാനായി. വർക്കിൽ ശ്രദ്ധ കൊടുക്കുന്നയാളും പ്രാക്ടിക്കലും ക്രിയേറ്റീവുമാണ് അദ്ദേഹം. അതിനാൽ മനസിൽ മറ്റൊന്നും കാണില്ല. വളരെ ഓപ്പണും തുറന്ന് സംസാരിക്കുന്നയാളുമാണ്. (Image credits:facebook)

5 / 5

മോഹൻലാൽ വളരെ കംഫർട്ടബിളാണെന്നാണ് താരം പറയുന്നത്. ഒരേ പാതയിൽ പോയവരാണ് തങ്ങളെന്നും ശോഭന പറഞ്ഞു. അതേസമയം മോഹൻലാലിനൊപ്പം ശോഭന അഭിനയിക്കുന്ന തുടരും എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തരുൺ മൂർത്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. (Image credits:facebook)

Related Stories
Cleaning Tips: രുചിക്ക് മാത്രമല്ല വൃത്തിയാക്കാനും കറിവേപ്പില മതി; പരീക്ഷിച്ച് നോക്കൂ അടുക്കള വെട്ടിത്തിളങ്ങും
PM to launch projects : ഡല്‍ഹിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും; രാജ്യതലസ്ഥാനം സാക്ഷിയാകുന്നത് 12,000 കോടിയുടെ പദ്ധതികള്‍ക്ക്‌
Navya Nair: 12,000 കിലോമീറ്റർ കടന്ന് നവ്യ നായർ പോയത് ആ കാഴ്ച കാണാൻ; ചിത്രങ്ങൾ വൈറൽ
Redmi Note 14 : റെഡ്മി നോട്ട് 14 ഗ്ലോബൽ ലോഞ്ച് ഈ മാസം പത്തിന്; റെഡ്മി വാച്ച് 5, ബഡ്സ് 6 പ്രോ എന്നിവയും ഒപ്പം
Bacteria : മണ്ണിലെ വിഷാംശം തിന്നും, ഈ ബാക്ടീരിയകള്‍ കര്‍ഷകന്റെ ‘മിത്രം’; ഐഐടി ബോംബെയിലെ ഗവേഷകരുടെ കണ്ടെത്തല്‍
Bad Breath Remedies: വായ്‌നാറ്റം ആണോ പ്രശ്നം; എങ്കിൽ ഇത് പരീക്ഷിച്ചു നോക്കൂ
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?