ഒരു കൂട്ടില്ലാതെ പറ്റില്ല, പിന്തുണയ്ക്കുന്ന ആള്‍ വേണം; വിവാഹത്തെ കുറിച്ച് രശ്മിക | Actress Rashmika Mandanna's comments about love and marriage gone viral Malayalam news - Malayalam Tv9

Rashmika Mandanna: ഒരു കൂട്ടില്ലാതെ പറ്റില്ല, പിന്തുണയ്ക്കുന്ന ആള്‍ വേണം; വിവാഹത്തെ കുറിച്ച് രശ്മിക

Published: 

18 Dec 2024 13:58 PM

Rashmika Mandanna About Marriage: തെന്നിന്ത്യന്‍ താരസുന്ദരിയായ രശ്മികയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഈയടുത്തിടെ ഇറങ്ങിയ പുഷ്പ 2 എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് രശ്മിക കാഴ്ചവെച്ചത്. ഇതോടെ നിരവധി സിനിമകളിലേക്കാണ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്.

1 / 5പുഷ്പ 2 എന്ന ചിത്രം ഹിറ്റായതിന് പിന്നാലെ രശ്മിക മന്ദാന വലിയ സന്തോഷത്തിലാണ്. ആ സിനിമയിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് താരം. എന്നാല്‍ അതിനിടയ്ക്ക് താരത്തിന്റെ പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. (Image Credits: Instagram)

പുഷ്പ 2 എന്ന ചിത്രം ഹിറ്റായതിന് പിന്നാലെ രശ്മിക മന്ദാന വലിയ സന്തോഷത്തിലാണ്. ആ സിനിമയിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് താരം. എന്നാല്‍ അതിനിടയ്ക്ക് താരത്തിന്റെ പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. (Image Credits: Instagram)

2 / 5

കോസ്‌മോപൊളിറ്റന്‍ ഇന്ത്യയ്ക്ക് താരം നല്‍കിയ അഭിമുഖത്തില്‍ പ്രണയത്തെയും വിവാഹത്തെയും കുറിച്ചെല്ലാം സംസാരിക്കുന്നതും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്. രശ്മിക പറയുന്നത് തന്റെ അതേ ചിന്താഗതിയുള്ള ഒരാളെ പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ്. (Image Credits: Instagram)

3 / 5

എന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും എന്റെ പങ്കാളി എന്നെ പിന്തുണയ്ക്കണം. എന്നെ എപ്പോഴും സുരക്ഷിതമായി സംരക്ഷിക്കണം. ഏത് പ്രതിസന്ധിയിലും എന്റെ കൂടെ നില്‍ക്കണം. പരസ്പരം ബഹുമാനം ഉണ്ടായിരിക്കണം. അയാള്‍ക്ക് നല്ല മനസും ഉണ്ടായിരിക്കണം. (Image Credits: Instagram)

4 / 5

പരസ്പരം സ്‌നേഹവും ബഹുമാനവും ഉത്തരവാദിത്തവും ഉണ്ടെങ്കില്‍ എത്ര കാലം വേണമെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ സാധിക്കും. എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു കൂട്ട് വേണം, എന്നെ സംബന്ധിച്ചിടത്തോളം പ്രണയിക്കുക എന്നതിനര്‍ത്ഥം ഒരു പങ്കാളി ഉണ്ടായിരിക്കുക എന്നാണ്. (Image Credits: Instagram)

5 / 5

കൂട്ടില്ലാതെയുള്ള ജീവിതത്തിന് ഒരു ലക്ഷ്യമില്ല. നമ്മളുടെ ഉയര്‍ച്ചയിലും താഴ്ചയിലും നമ്മളെ പിന്തുണയ്ക്കുന്ന ഒരാള്‍ കൂടെ വേണമെന്ന് രശ്മിക പറയുന്നു. (Image Credits: Instagram)

ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം
ആർ അശ്വിന്റെ ടെസ്റ്റ് കരിയർ നേട്ടങ്ങൾ
പിസ്ത ദിവസവും അഞ്ചെണ്ണം വെച്ച് കഴിച്ചാല്‍ മാജിക് കാണാം