പ്രണയ സാഫല്യം; മമ്മൂട്ടിയുടെ നായിക രമ്യ പാണ്ട്യൻ വിവാഹിതയായി; വരൻ യോഗ മാസ്റ്റർ ലോവൽ ധവാൻ | Actress Ramya Pandian Ties The Knot With Lovel Dhawan In Rishikesh Malayalam news - Malayalam Tv9

Actress Ramya Pandian: പ്രണയ സാഫല്യം; മമ്മൂട്ടിയുടെ നായിക രമ്യ പാണ്ട്യൻ വിവാഹിതയായി; വരൻ യോഗ മാസ്റ്റർ ലോവൽ ധവാൻ

Updated On: 

09 Nov 2024 16:43 PM

Actress Ramya Pandian: 'ഞങ്ങളുടെ യാത്ര തുടങ്ങിയ ഗംഗയുടെ തീരത്ത് തന്നെ, ഞങ്ങളുടെ ആത്മാവിനെയും ബന്ധിച്ചു'- എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് രമ്യ കുറിച്ചിരിക്കുന്നത്.

1 / 7തമിഴ് - മലയാളം നടി രമ്യ പാണ്ഡ്യൻ വിവാഹിതയായി. യോഗ പരിശീലകനും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് വരൻ. ഋഷികേശിലെ ​ഗം​ഗാ നദീതീരത്ത് വച്ചായിരുന്നു വിവാ​ഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വിവാഹം. (image credits: instagram)

തമിഴ് - മലയാളം നടി രമ്യ പാണ്ഡ്യൻ വിവാഹിതയായി. യോഗ പരിശീലകനും ലൈഫ് കോച്ചുമായ ലോവൽ ധവാനാണ് വരൻ. ഋഷികേശിലെ ​ഗം​ഗാ നദീതീരത്ത് വച്ചായിരുന്നു വിവാ​ഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വിവാഹം. (image credits: instagram)

2 / 7

വിവാഹ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ യാത്ര തുടങ്ങിയ ഗംഗയുടെ തീരത്ത് തന്നെ, ഞങ്ങളുടെ ആത്മാവിനെയും ബന്ധിച്ചു'- എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് രമ്യ കുറിച്ചിരിക്കുന്നത്. ഇതോടെ താരങ്ങളടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്.(image credits: instagram)

3 / 7

നവംബർ 15 ന് ചെന്നൈയിൽ വച്ച് വിവാഹ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. അടുത്തിടെയാണ് രമ്യ പാണ്ഡ്യനും ലോവൽ ധവാനും തമ്മിൽ വിവാഹതിരാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. (image credits: instagram)

4 / 7

വളരെ ലളിതമായാണ് വിവാഹം നടത്തിയത് . രമ്യാ പാണ്ഡ്യൻ്റെ അമ്മാവനു നടനുമായ അരുൺ പാണ്ഡ്യനാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ഗംഗാ നദിക്കരയിൽ ചെറിയൊരു മണ്ഡപമൊരുക്കി തമിഴ് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. നടൻ അശോക് സെൽവൻ, ഭാര്യയും രമ്യ പാണ്ഡ്യൻ്റെ കസിൻ സഹോദരിയുമായ കീർത്തി പാണ്ഡ്യൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.(image credits: instagram)

5 / 7

ഇരുവരുടെയും പ്രണയവിവാഹമാണ്. ബംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍.ഇവിടെ യോ​ഗ പരിശീലനത്തിനായി രമ്യ ജോയിൻ ചെയ്തത്. തുടർന്ന് ഇരുവരും തമ്മിൽ സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയത്തിലെത്തുകയുമായിരുന്നു. (image credits: instagram)

6 / 7

മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിലൂടെ മലയാളത്തിലേക്കും രമ്യ അരങ്ങേറ്റം കുറിച്ചിരുന്നു. നടി കീർത്തി പാണ്ഡ്യൻ രമ്യയുടെ ബന്ധുവാണ്. കീർത്തിയും വിവാഹ വേളയിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.(image credits: instagram)

7 / 7

2015ൽ ‘ഡമ്മി ടപ്പാസ് ‘ എന്ന ചിത്രത്തിലൂടെയാണ് രമ്യ പാണ്ഡ്യൻ തൻ്റെ സിനിമ കരിയർ ആരംഭിച്ചത്. ‘ജോക്കർ’, ‘ആൺ ദേവതൈ’, ‘രാമേ ആണ്ടാലും രാവണെ ആണ്ടലും’, മറ്റ് ‘നന്പകൽ നേരത്തെ മയക്കം’ എന്നിവയാണ് താരത്തിന്റെ ചില സിനിമകൾ. ‘മുഗിലൻ’, ‘ആക്‌സിഡൻ്റൽ ഫാർമർ ആൻഡ് കോ’ എന്നീ വെബ് സീരീസുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.(image credits: instagram)

മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍