'ഞങ്ങളിത് കുറെക്കാലമായിട്ട് അറിയുന്നതാണ്; ഇതൊക്കെ ആള്‍ക്കാരുടെ ചോയ്‌സല്ലേ'; സഹോദരി സന്യാസം സ്വീകരിച്ചതിനെ കുറിച്ച് നിഖില വിമല്‍ | actress nikhila vimal reacts on why her sister akhila vimal embraces Sanyas Malayalam news - Malayalam Tv9

Nikhila Vimal: ‘ഞങ്ങളിത് കുറെക്കാലമായിട്ട് അറിയുന്നതാണ്; ഇതൊക്കെ ആള്‍ക്കാരുടെ ചോയ്‌സല്ലേ’; സഹോദരി സന്യാസം സ്വീകരിച്ചതിനെ കുറിച്ച് നിഖില വിമല്‍

sarika-kp
Published: 

13 Feb 2025 18:26 PM

Nikhila Vimal On Akhila Vimal Embracing Sanyas: തന്റെ അച്ഛനൊരു നക്‌സലൈറ്റായിരുന്നു. ഒരു നക്‌സലൈറ്റിന്റെ മകള്‍ എങ്ങനെ സന്യാസിയായി എന്ന് ആള്‍ക്കാര്‍ ചോദിക്കും. താനൊരു കമ്മ്യൂണിസ്റ്റുകാരിയാണ് എന്നൊരു ധാരണയുണ്ട്. ആ നിലയ്ക്കും ചോദിക്കുമെന്നും എന്നാൽ ഇതൊക്കെ ആള്‍ക്കാരുടെ ചോയ്‌സല്ലെയെന്നാണ് നിഖില പറയുന്നത്.

1 / 5നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത് വലിയ ചർച്ചവിഷയമായിരുന്നു. അഖിലയുടെ ഗുരു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും താരത്തെ തേടിയെത്തിയിരുന്നു. (image credits:instagram)

നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത് വലിയ ചർച്ചവിഷയമായിരുന്നു. അഖിലയുടെ ഗുരു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും താരത്തെ തേടിയെത്തിയിരുന്നു. (image credits:instagram)

2 / 5ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നിഖില.ചേച്ചി സന്യാസം സ്വീകരിച്ചതിൽ തങ്ങള്‍ക്കൊന്നും യാതൊരു തരത്തിലുള്ള ഞെട്ടലുമുണ്ടായിരുന്നില്ലെന്നും പെട്ടെന്നൊരു ദിവസം   രാവിലെ പോയിട്ട് സന്യാസം സ്വീകരിച്ചതൊന്നുമല്ലെന്നും നിഖില പറയുന്നു.(image credits:instagram)

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നിഖില.ചേച്ചി സന്യാസം സ്വീകരിച്ചതിൽ തങ്ങള്‍ക്കൊന്നും യാതൊരു തരത്തിലുള്ള ഞെട്ടലുമുണ്ടായിരുന്നില്ലെന്നും പെട്ടെന്നൊരു ദിവസം രാവിലെ പോയിട്ട് സന്യാസം സ്വീകരിച്ചതൊന്നുമല്ലെന്നും നിഖില പറയുന്നു.(image credits:instagram)

3 / 5 ഞങ്ങൾക്ക് കുറെക്കാലമായിട്ട് അറിയുന്നതാണെന്നും താരം പറയുന്നു.  വളരെ എഡ്യുക്കേറ്റഡായ ഒരാളാണ് തന്റെ ചേച്ചിയെന്നും ഭയങ്കര ബുദ്ധിയുള്ള ഒരാൾ ലൈഫില്‍ എടുക്കുന്ന ഒരു ചോയ്‌സിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്നും താരം ചോദിച്ചു. (image credits:instagram)

ഞങ്ങൾക്ക് കുറെക്കാലമായിട്ട് അറിയുന്നതാണെന്നും താരം പറയുന്നു. വളരെ എഡ്യുക്കേറ്റഡായ ഒരാളാണ് തന്റെ ചേച്ചിയെന്നും ഭയങ്കര ബുദ്ധിയുള്ള ഒരാൾ ലൈഫില്‍ എടുക്കുന്ന ഒരു ചോയ്‌സിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്നും താരം ചോദിച്ചു. (image credits:instagram)

4 / 5

തന്റെ ചേച്ചിക്ക് 36 വയസായെന്നും ആ ഒരാള്‍ക്ക് അവരുടെ ലൈഫില്‍ ഡിസിഷന്‍ എടുക്കുന്നതിനെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും നിഖില പറയുന്നു. ആരോടും പറയാതെ പോയിട്ട് പെട്ടെന്നൊരു ദിവസം ചെയ്ത കാര്യമല്ല. സ്പിരിച്വലി ഇന്‍ക്ലൈന്‍ഡ് ആയിരുന്നു സഹോദരിയെന്നും നിഖില പറഞ്ഞു.(image credits:instagram)

5 / 5

തന്റെ അച്ഛനൊരു നക്‌സലൈറ്റായിരുന്നു. ഒരു നക്‌സലൈറ്റിന്റെ മകള്‍ എങ്ങനെ സന്യാസിയായി എന്ന് ആള്‍ക്കാര്‍ ചോദിക്കും. താനൊരു കമ്മ്യൂണിസ്റ്റുകാരിയാണ് എന്നൊരു ധാരണയുണ്ട്. ആ നിലയ്ക്കും ചോദിക്കുമെന്നും എന്നാൽ ഇതൊക്കെ ആള്‍ക്കാരുടെ ചോയ്‌സല്ലെയെന്നാണ് നിഖില പറയുന്നത്.കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.(image credits:instagram)

Related Stories
Robin Radhakrishnan- Renu Sudhi: കോസ്റ്റ്യൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്നാണ് പൊടിക്ക്, എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ: റോബിന്‍
India Test Captain: ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് ജസ്പ്രീത് ബുംറ; സാധ്യത ശുഭ്മൻ ഗില്ലിനെന്ന് റിപ്പോർട്ട്
Anurag Kashyap: ‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
IPL 2025: ഐപിഎല്‍ വീണ്ടും തുടങ്ങുന്നു; ഓസീസ് താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍
Robin Radhakrishnan: ‘കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂടെയ്; അതിന് മുൻപെ പിരിക്കാൻ നോക്കുന്നോ’? റോബിൻ രാധാകൃഷ്ണൻ
Virat Kohli: ബിസിസിഐ ആവശ്യപ്പെട്ടിട്ടും രക്ഷയില്ല; ടെസ്റ്റ് വിരമിക്കലിൽ ഉറച്ച് കോലി: റിപ്പോർട്ട്
പത വരാതെ ബിയര്‍ ഗ്ലാസിലൊഴിക്കാമോ?
എന്നാലും ഓംലെറ്റ് എങ്ങനെ ഓംലെറ്റായി?
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ