പേർളിയുടെ കുഞ്ഞുങ്ങളെയെടുത്ത് നയൻ‌താര; ചിത്രങ്ങൾ വൈറൽ | Actress Nayanthara Pictures with Pearle Maaneys Kids Going Viral on Social Media Malayalam news - Malayalam Tv9

Nayanthara: പേർളിയുടെ കുഞ്ഞുങ്ങളെയെടുത്ത് നയൻ‌താര; ചിത്രങ്ങൾ വൈറൽ

Published: 

18 Dec 2024 14:25 PM

Nayanthara Pictures with Pearle Maaney's Kids: പേർളിയും നയൻതാരയും ഒപ്പം പേർളിയുടെ രണ്ട് മക്കളുമുള്ള ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പേർളി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

1 / 5സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക നിര തന്നെയുള്ള താരമാണ് നടിയും അവതാരികയുമായ പേർളി മാണി. ഇൻസ്റ്റാഗ്രാമിൽ മുപ്പത് ലക്ഷത്തിലധികം ആളുകളാണ് പേർളിയെ ഫോളോ ചെയ്യുന്നത്. പേർളിയുടെ യൂട്യൂബ് ചാനലിനും മുപ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉണ്ട്. (Image Credits: Pearle Maaney Instagram)

സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക നിര തന്നെയുള്ള താരമാണ് നടിയും അവതാരികയുമായ പേർളി മാണി. ഇൻസ്റ്റാഗ്രാമിൽ മുപ്പത് ലക്ഷത്തിലധികം ആളുകളാണ് പേർളിയെ ഫോളോ ചെയ്യുന്നത്. പേർളിയുടെ യൂട്യൂബ് ചാനലിനും മുപ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉണ്ട്. (Image Credits: Pearle Maaney Instagram)

2 / 5

തന്റെ വിശേഷങ്ങൾ എല്ലാം പേർളി സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സന്തോഷ നിമിഷം എന്ന അടികുറിപ്പോടെ പേർളി ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. (Image Credits: Pearle Maaney Instagram)

3 / 5

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പേർളി പങ്കുവെച്ചത്. പേർളിയും, പേർളിയുടെ രണ്ട് മക്കളും, നയൻതാരയുമാണ് ചിത്രത്തിലുള്ളത്. ഇതിനകം ചിത്രങ്ങൾ വൈറൽ ആയി കഴിഞ്ഞു. (Image Credits: Pearle Maaney Instagram)

4 / 5

"ഞാൻ ഏറെ ആരാധിക്കുന്നയാളെ ഇന്നലെ കണ്ടു. എന്റെ കുഞ്ഞുങ്ങളെ എടുത്തുനിൽകുന്നത് കണ്ടപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നിയത്. എന്റെ കുഞ്ഞുങ്ങൾക്കൊപ്പം ഏറെ കരുതലോടെയും വാത്സല്യത്തോടെയും നയൻ‌താര സമയം ചെലവഴിച്ചത് എന്നന്നേക്കുമുള്ള ഏറെ വിലമതിക്കുന്ന ഓർമ്മയാണ്" പേർളി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. (Image Credits: Pearle Maaney Instagram)

5 / 5

2019-ലാണ് പേർളിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് ആരംഭിച്ച പ്രണയമാണ് പിന്നീട് വിവാഹത്തിലേക്കെത്തിച്ചത്. നില, നിതാര എന്നിവരാണ് മക്കൾ. (Image Credits: Pearle Maaney Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ