'വെയ്റ്റിങ് ഫോര്‍ നേവല്‍ ഫോട്ടോഷൂട്ട്'; നവ്യയുടെ പുതിയ ലുക്കിന് വിമര്‍ശനം | Actress Navya Nair's new photoshoot and look gone viral Malayalam news - Malayalam Tv9

Navya Nair: ‘വെയ്റ്റിങ് ഫോര്‍ നേവല്‍ ഫോട്ടോഷൂട്ട്’; നവ്യയുടെ പുതിയ ലുക്കിന് വിമര്‍ശനം

Published: 

15 Nov 2024 21:44 PM

Navya Nair Viral Post: സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും നൃത്തവേദികളിലും സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നവ്യ. താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്. നവ്യ പുതുതായി പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

1 / 5മലയാളികളുടെ ഇഷ്ട നടിയാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. (Image Credits: Instagram)

മലയാളികളുടെ ഇഷ്ട നടിയാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. (Image Credits: Instagram)

2 / 5

കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് നവ്യ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഒരുത്തീ എന്ന വി കെ പ്രകാശ് ചിത്രമാണ് തിരിച്ചുവരവില്‍ നവ്യയ്ക്ക് തുണയായത്. (Image Credits: Instagram)

3 / 5

സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും നൃത്തവേദികളിലും സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നവ്യ. താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്. നവ്യ പുതുതായി പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. (Image Credits: Instagram)

4 / 5

ഓറഞ്ച് നിറത്തിലുള്ള സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നവ്യയുടെ ഫോട്ടോകള്‍. നല്ല അഭിപ്രായങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും നവ്യയുടെ പുതിയ ഫോട്ടോകളെ തേടിയെത്തിയിട്ടുണ്ട്. ഹോട്ടാവാന്‍ നോക്കിയിട്ട് കോപ്പായ പോലുണ്ട്, നല്ല തല്ലിപ്പൊളി ലുക്ക്, വെയ്റ്റിങ് ഫോര്‍ നേവല്‍ ഫോട്ടോഷൂട്ട്, ഇനി ബിക്കിനി വീഡിയോ, നവ്യ വന്യമായിപ്പോയി, ഇതുകാണുന്ന ആറാട്ടണ്ണന്‍ നവ്യ ഹോട്ടാണ് ശെഷ്‌കിയാണ്, നൈസ് അമ്മച്ചി ഷോ എന്നിങ്ങനെയുള്ള കമന്റുകളാണ് ഫോട്ടോക്ക് താഴെ വരുന്നത്. (Image Credits: Instagram)

5 / 5

നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായി സിനിമകളില്‍ പ്രത്യക്ഷപ്പെട്ട നവ്യ നടത്തിയ പല ഫോട്ടോഷൂട്ടുകളും നേരത്തെയും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ നവ്യയെ പിന്തുണച്ചുകൊണ്ടും ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളെത്തുന്നുണ്ട്. (Image Credits: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ