' ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല'; സിദ്ദിഖ് ഒളിവിൽ പോയതിനെക്കുറിച്ച് നടി നവ്യാ നായർ | actress navya nair reacts to questions about actor siddique goes into hiding here is what she said Malayalam news - Malayalam Tv9

Navya Nair:’ ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല’; സിദ്ദിഖ് ഒളിവിൽ പോയതിനെക്കുറിച്ച് നടി നവ്യാ നായർ

Published: 

29 Sep 2024 10:19 AM

Navya Nair: നവ്യയുടെ മാതംഗി ഡാൻസ് സ്‌കൂളുമായി ബന്ധപ്പെട്ട മാതംഗി ഫെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതിനിടെയാണ് പ്രതികരണം. സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരണമെന്ന് നടി നവ്യ നായർ പറഞ്ഞു.

1 / 5നടൻ സിദ്ദിഖ് ഒളിവിൽ പോയതിൽ പ്രതികരിച്ച് നടി നവ്യ നായർ. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പോലീസും ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങളല്ലേ വരേണ്ടതെന്നും താരം പറഞ്ഞു. നവ്യയുടെ മാതംഗി ഡാൻസ് സ്‌കൂളുമായി ബന്ധപ്പെട്ട മാതംഗി ഫെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതിനിടെയാണ്  പ്രതികരണം. (image credits: instagram-Navya Nair)

നടൻ സിദ്ദിഖ് ഒളിവിൽ പോയതിൽ പ്രതികരിച്ച് നടി നവ്യ നായർ. ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പോലീസും ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങളല്ലേ വരേണ്ടതെന്നും താരം പറഞ്ഞു. നവ്യയുടെ മാതംഗി ഡാൻസ് സ്‌കൂളുമായി ബന്ധപ്പെട്ട മാതംഗി ഫെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതിനിടെയാണ് പ്രതികരണം. (image credits: instagram-Navya Nair)

2 / 5

സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരണമെന്ന് നടി നവ്യ നായർ പറഞ്ഞു. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി പോകാനൊന്നും താൻ ഉദ്ദേശിക്കുന്നില്ലെന്നും നിങ്ങൾക്കൊക്കെ എന്താണോ മനസ്സിൽ തോന്നുന്നത് അത് തന്നെയാണ് തനിക്കും തോന്നുന്നത് എന്നും അത് മനസ്സിലാക്കിയാൽ മതിയെന്നും താരം പറഞ്ഞു.(image credits: instagram-Navya Nair)

3 / 5

ഇപ്പോൾ ഫെസ്റ്റുവെല്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ദയവ് ചെയ്ത് ചോദിക്കണമെന്നും അത് കഴിഞ്ഞ് താൻ വേറെ എവിടെയെങ്കിലും വരുമ്പോൾ തന്നോട് ഈ ചോദ്യം ചോദിച്ചാൽ സന്തോഷമായിരിക്കുമെന്നും നവ്യ പറഞ്ഞു. 'എല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ എപ്പോഴും വരണമെന്നും താരം പറഞ്ഞു. നൃത്തത്തിന്റെ കാര്യമെടുത്താൽ കലാക്ഷേത്രയിലൊക്കെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതൊക്കെ നമ്മൾ പത്രങ്ങളിൽ വായിച്ചതുമാണെന്നും നവ്യ കൂട്ടിച്ചേർത്തു. (image credits: instagram-Navya Nair)

4 / 5

എന്നെക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ചിട്ട് എന്തെങ്കിലും ഒരു വാർത്തയാവാനാണെങ്കിൽ നിങ്ങൾക്ക് ചോദിക്കാം. താൻ ഇവിടെ വന്നിരിക്കുന്നത് അത്ര വാർത്താ മൂല്യമില്ലാത്ത, അറിയപ്പെടാൻ സാധ്യയതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണെന്നും എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്താൽ അത് മാത്രം വാർത്ത ആയി പോകുമെന്നും താരം പറഞ്ഞു. (image credits: instagram-Navya Nair)

5 / 5

മാതംഗി ഫെസ്റ്റിവലും നൃത്തത്തോടുള്ള കമ്മിറ്റമെന്റ് കൊണ്ട് നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് വേണ്ട രീതിയിലുള്ള റീച്ച് കിട്ടാതെ വരുമെന്നും താരം പറഞ്ഞു. നിങ്ങളുടെ അവകാശമാണ് ചോദ്യം ചോദിക്കുക എന്ന്. മീഡിയെ ചോദ്യം ചെയ്യാൻ താൻ ഒരിക്കലുമില്ലെന്നും താരം പറഞ്ഞു.(image credits: instagram-Navya Nair)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ