'സന്തോഷമായി ജീവിക്കണം ബ്രോ, പിന്നെ എഫ് എം ലെ ജോലി മുഖ്യം' - വിവാഹശേഷം മറുപടി പറഞ്ഞ് മീര | actress-meera-nandan-marries-sreeju-at-guruvayur-temple-the-viral-pics Malayalam news - Malayalam Tv9

Meera Nandan Wedding: ‘സന്തോഷമായി ജീവിക്കണം ബ്രോ, പിന്നെ എഫ് എം ലെ ജോലി മുഖ്യം’ – വിവാഹശേഷം മറുപടി പറഞ്ഞ് മീര

Updated On: 

29 Jun 2024 09:32 AM

Meera Nandan Wedding: ഗായികയും നടിയുമായ മീര നന്ദൻ വിവാഹിതയായി. തന്റെ പ്രിയപ്പെട്ട ഗുരുവായൂർ കണ്ണന്റെ തിരുനടയിൽ വച്ചാണ് മീരക്ക് ശ്രീജു താലി ചാർത്തിയത്.

1 / 6മീരാ നന്ദൻ വിവാഹിതയായി. ​ഗുരുവായൂർ അമ്പലത്തിൽവെച്ച് നടന്ന താലികെട്ടിനു ശേഷം ഭാവിയെപ്പറ്റി മീര പ്രതികരിച്ചു.

മീരാ നന്ദൻ വിവാഹിതയായി. ​ഗുരുവായൂർ അമ്പലത്തിൽവെച്ച് നടന്ന താലികെട്ടിനു ശേഷം ഭാവിയെപ്പറ്റി മീര പ്രതികരിച്ചു.

2 / 6

എന്താണ് ഇനി ഭാവി പരിപാടി എന്ന് ചോദിച്ചപ്പോൾ സന്തോഷമായി ജീവിക്കണം ബ്രോ. സന്തോഷമായി സമാധാനമായി ഞങ്ങൾക്ക് ജീവിക്കണം അതുമാത്രമാണ് സ്വപ്നം. പിന്നെ എഫ് എം ലെ ജോലി ആണ് പ്രധാനമെന്നും മീര പറഞ്ഞു.

3 / 6

എന്റെ ലവ് എന്റെ ലൈഫ് എന്ന ക്യാപ്‌ഷനോടെയാണ് മീര വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ലവ് അറേഞ്ചഡ് മാര്യേജ് എന്നാണ് ശ്രീജു പ്രതികരിച്ചത്.

4 / 6

ഉറ്റ സുഹൃത്തുക്കളായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, ശ്രിന്ദ എന്നിവരടക്കം നേരത്തെ മീരയുെട മെഹന്ദി കളറാക്കാന്‍ എത്തിയിരുന്നു.

5 / 6

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

6 / 6

വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു.

പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ