മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽവെച്ച് നടന്ന താലികെട്ടിനു ശേഷം ഭാവിയെപ്പറ്റി മീര പ്രതികരിച്ചു.
എന്താണ് ഇനി ഭാവി പരിപാടി എന്ന് ചോദിച്ചപ്പോൾ സന്തോഷമായി ജീവിക്കണം ബ്രോ. സന്തോഷമായി സമാധാനമായി ഞങ്ങൾക്ക് ജീവിക്കണം അതുമാത്രമാണ് സ്വപ്നം. പിന്നെ എഫ് എം ലെ ജോലി ആണ് പ്രധാനമെന്നും മീര പറഞ്ഞു.
എന്റെ ലവ് എന്റെ ലൈഫ് എന്ന ക്യാപ്‌ഷനോടെയാണ് മീര വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ലവ് അറേഞ്ചഡ് മാര്യേജ് എന്നാണ് ശ്രീജു പ്രതികരിച്ചത്.
ഉറ്റ സുഹൃത്തുക്കളായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, ശ്രിന്ദ എന്നിവരടക്കം നേരത്തെ മീരയുെട മെഹന്ദി കളറാക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങള്‍ മീര പങ്കുവെച്ചിരുന്നു.