മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടമാരിൽ ഒരാളാണ് മഞ്ജു വാര്യർ
90 കാലഘട്ടത്തിൽ മലയാള സിനിമയിലേക്കെത്തിയ എല്ലാവർക്കും പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ
പിന്നീട് നടൻ ദീലിപുമായിട്ടുള്ള വിവാഹത്തിന് ശേഷം നടി സിനിമയിൽ നിന്നും മാറി നിൽക്കുകയും ചെയ്തു
ദിലീപുമായി വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം 2014ൽ മഞ്ജു മലയാള സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു.
റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യു എന്ന സിനമയിലൂടെയാണ് സിനിമ ലോകത്തേക്കുള്ള മഞ്ജുവിൻ്റെ രണ്ടാം വരവ്
ഇപ്പോൾ സിനിമയ്ക്ക് പുറമെ ബൈക്ക് റൈഡിങ് തുടങ്ങിയ ഇഷ്ട വിനോദങ്ങളിലും മഞ്ജു വാര്യർ ഏർപ്പെടാറുണ്ട്
നടി ഇപ്പോൾ ഫൂസ്ബോൾ കളിക്കുന്ന ചിത്രങ്ങളാണ് തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്