'കോസ്റ്റ്യൂമിന്റെ ഉത്തരവാദി അമ്മ, പക്ഷെ തെറി കേള്‍ക്കുന്നത് ഞാനും': ഹണി റോസ്‌ | Actress Honey Rose reveals about her costumes and her new production company Malayalam news - Malayalam Tv9

Honey Rose: ‘കോസ്റ്റ്യൂമിന്റെ ഉത്തരവാദി അമ്മ, പക്ഷെ തെറി കേള്‍ക്കുന്നത് ഞാനും’: ഹണി റോസ്‌

Published: 

16 Oct 2024 21:19 PM

Honey Rose Varghese Productions: ഹണി റോസ് വര്‍ഗീസ് എന്നാണ് ഹണിയുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തപ്പോള്‍ മുതല്‍ ഡാഡിയുടെ ആഗ്രഹമാണ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങണമെന്നതെന്ന് താരം പറയുന്നു.

1 / 5ബോയ്ഫ്രണ്ട്

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ഹണി റോസ്. മലയാളം, തെലുഗ് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ സജീവമാണിപ്പോള്‍ താരം. മൂലമറ്റം സ്വദേശിനിയായ ഹണി ഈയടുത്തിടെയാണ് എറണാകുളത്തേക്ക് താമസം മാറിയത്. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ താനും അച്ഛനും അമ്മയും മൂലമറ്റത്ത് പോകാറുണ്ടെന്നും അവിടെ നിന്നാണ് ഫ്‌ളാറ്റിലേക്കാവശ്യമായ പാലും വെള്ളവുമെല്ലാം എത്തിക്കുന്നതെന്നുമാണ് ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹണി പറയുന്നത്. (Image Credits: Instagram)

2 / 5

ആലുവയില്‍ മറ്റൊരു ഫ്‌ളാറ്റ് കൂടിയുണ്ട്. അവിടെയാണ് പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കുറ്റപ്പെടുത്താനുള്ള ഒരുതരത്തിലുള്ള സ്വഭാവവും മകള്‍ക്കില്ലെന്നാണ് ഹണിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഹണി നന്നായി കുക്ക് ചെയ്യും, ഡാഡി ഒരിക്കല്‍ പോലും ഹണിയെ വഴക്ക് പറഞ്ഞിട്ടില്ലെന്നും താരത്തിന്റെ അമ്മ പറയുന്നു. (Image Credits: Instagram)

3 / 5

തനിക്ക് വേണ്ടി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മയാണെന്നാണ് താരം പറയുന്നത്. എന്റെ കോസ്റ്റിയൂമിന്റെ ഉത്തരവാദി അമ്മയാണ്. പക്ഷെ തെറി കേള്‍ക്കുന്നത് ഞാനും, എന്നാണ് ഹണി പറയുന്നത്. (Image Credits: Instagram)

4 / 5

ഹണിക്ക് വസ്ത്രം വാങ്ങിക്കുന്നതും അതിന് പിന്നില്‍ കഷ്ടപ്പെടുന്നതുമെല്ലാം താനാണ്, പക്ഷെ തന്റെ പേര് അവള്‍ എവിടെയും പറയാറില്ല. എന്തുകൊണ്ടാണ് പറയാത്തതെന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു. ഫാഷന്‍ സെന്‍സ് ജനിച്ചപ്പോള്‍ മുതല്‍ തനിക്കുണ്ട്. ഹണി എപ്പോഴും ഒരുങ്ങി ടോപ്പായി നില്‍ക്കണമെന്നാണ് തനിക്ക്. കുഞ്ഞിലെ മുതല്‍ ഹണിയെ എല്ലായിടത്തും നന്നായി ഒരുക്കിയാണ് കൊണ്ടുപോയിരുന്നതെന്നും അമ്മ പറയുന്നു. (Image Credits: Instagram)

5 / 5

ഹണി റോസ് വര്‍ഗീസ് എന്നാണ് ഹണിയുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തപ്പോള്‍ മുതല്‍ ഡാഡിയുടെ ആഗ്രഹമാണ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങണമെന്നതെന്ന് താരം പറയുന്നു. (Image Credits: Instagram)

പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ
ഇനി ചർമം കണ്ടാൽ പ്രായം തോന്നില്ല; ഈ രീതികൾ പിന്തുടരാം
14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ