'ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്ന് പറഞ്ഞവർക്ക് മറുപടി'; സന്തോഷം പങ്കിട്ട് ദിവ്യ ശ്രീധർ | Actress Divya Sreedhar shares video of Valentine's Day gift from husband Kriss Venugopal, amid rumors of their divorce Malayalam news - Malayalam Tv9

Divya Sreedhar: ‘ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്ന് പറഞ്ഞവർക്ക് മറുപടി’; സന്തോഷം പങ്കിട്ട് ദിവ്യ ശ്രീധർ

Published: 

12 Feb 2025 17:57 PM

Actress Divya-Kriss Venugopal: തങ്ങളെ ഇഷ്ടം അല്ലാത്തവർ മോശം കമന്റ് ഇടരുത് എന്നും കുറിപ്പിൽ പറയുന്നു. തങ്ങൾ ആരുടെ ജീവിതത്തിലും എത്തിനോക്കാൻ വരുന്നില്ലെന്നും ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലെന്നും താരം പറയുന്നു.

1 / 5അടുത്തിടെയാണ് സീരിയൽ താരം ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാ​​​ഹമായിരുന്നു. എന്നാൽ ഇതിനു ശേഷം ഇരുവർക്കുമെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ക്രിസന് പ്രായം തോന്നിക്കുന്നു, പണം കണ്ടാണ് ദിവ്യ ക്രിസിനെ തിരഞ്ഞെടുത്തത്, ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകുന്നുവെന്ന് വരെ വാർത്തകൾ വന്നു. (image credits:instagram)

അടുത്തിടെയാണ് സീരിയൽ താരം ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാ​​​ഹമായിരുന്നു. എന്നാൽ ഇതിനു ശേഷം ഇരുവർക്കുമെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ക്രിസന് പ്രായം തോന്നിക്കുന്നു, പണം കണ്ടാണ് ദിവ്യ ക്രിസിനെ തിരഞ്ഞെടുത്തത്, ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകുന്നുവെന്ന് വരെ വാർത്തകൾ വന്നു. (image credits:instagram)

2 / 5

എന്നാൽ ഇപ്പോഴിതാ ഇത്തരം കമന്റിടുന്നവർക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ദിവ്യ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം പങ്കുവച്ചത്. തന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. (image credits:instagram)

3 / 5

തങ്ങളെ ഇഷ്ടം അല്ലാത്തവർ മോശം കമന്റ് ഇടരുത് എന്നും കുറിപ്പിൽ പറയുന്നു. തങ്ങൾ ആരുടെ ജീവിതത്തിലും എത്തിനോക്കാൻ വരുന്നില്ലെന്നും ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലെന്നും താരം പറയുന്നു. ദയവ് ചെയ്ത് ആരും ബാഡ് കമന്റ് ഇടരുത്. (image credits:instagram)

4 / 5

ഇഷ്ടമില്ലെങ്കിൽ കാണണ്ട അത്രേയുള്ളൂ. തങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി നല്ല ആൾകാർ ഉണ്ടെന്നും അവരോടൊക്കെ ഒത്തിരി സ്നേഹവും നന്ദിയും മാത്രമാണെന്നും നടി കുറിച്ചു.വീഡിയോയിൽ വാലന്റൈന്‍സ് ദിനത്തിന്റെ ഭാ​ഗമായി ക്രിസ് നൽകിയ സമ്മാനങ്ങളും താരം കാണിക്കുന്നുണ്ട്. (image credits:instagram)

5 / 5

ലിപ്സ്റ്റിക്, ചോക്ലേറ്റുകള്‍, ഐ ലവ് യു എന്ന് എഴുതിയ തലയിണയുമാണ് താരത്തിന് ലഭിച്ചത്. എല്ലാവരും നിങ്ങളുടെ പങ്കാളിക്ക് സമ്മാനങ്ങൾ വാങ്ങി നൽകണമെന്ന് പറയുന്നുണ്ട്. ഒരു ജന്മമല്ലേ ഉള്ളുവെന്നും ഈ ജന്മത്തില്‍ മാക്‌സിമം സന്തോഷിക്കാമെന്നാണ് വീഡിയോയിലൂടെ ദിവ്യ പറയുന്നത്.(image credits:instagram)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ