ആണ്‍കുട്ടികള്‍ക്ക് മാരേജ് ട്രെയിനിങ് കിട്ടുന്നില്ല; അതൊരു ഭയങ്കര പ്രശ്‌നമാണ്: അര്‍ച്ചന കവി | Actress Archana Kavi speaks out about boys not being trained for marriage Malayalam news - Malayalam Tv9

Archana Kavi: ആണ്‍കുട്ടികള്‍ക്ക് മാരേജ് ട്രെയിനിങ് കിട്ടുന്നില്ല; അതൊരു ഭയങ്കര പ്രശ്‌നമാണ്: അര്‍ച്ചന കവി

Updated On: 

17 Jan 2025 22:21 PM

Archana Kavi About Her Family: പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി അര്‍ച്ചന കവി മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ ചിത്രമാണ് ഐഡന്റിറ്റി. സിനിമയില്‍ നിന്ന് വീട്ടുനിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

1 / 5അര്‍ച്ചന കവിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനോടൊപ്പം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു കാര്യമാണ് അവരുടെ വിവാഹ ജീവിതവും വേര്‍പ്പിരിയലും. വിവാഹമോചനം തന്നില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതായി താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും വിവാഹമോചന സമയത്ത് അവര്‍ നല്‍കിയ പിന്തുണയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അര്‍ച്ചന. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. (Image Credits: Instagram)

അര്‍ച്ചന കവിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനോടൊപ്പം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു കാര്യമാണ് അവരുടെ വിവാഹ ജീവിതവും വേര്‍പ്പിരിയലും. വിവാഹമോചനം തന്നില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതായി താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും വിവാഹമോചന സമയത്ത് അവര്‍ നല്‍കിയ പിന്തുണയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അര്‍ച്ചന. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. (Image Credits: Instagram)

2 / 5

എന്ത് വേണമെങ്കിലും വീട്ടില്‍ പോയി പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. അത് തന്നെയാണ് തനിക്കുള്ള ഏറ്റവും വലിയ പ്ലസ് പോയിന്റും. പൊതുവേ മാരേജിനെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരുപാട് ട്രെയ്‌നിങ്ങുകളെല്ലാം കിട്ടാറുണ്ട്. എന്നാല്‍ അത്രയും ട്രെയിനിങ് ആണ്‍കുട്ടികള്‍ക്ക് കിട്ടുന്നില്ല. അതൊരു ഭയങ്കര പ്രശ്‌നം തന്നെയാണ്. (Image Credits: Instagram)

3 / 5

മാരീഡ് ലൈഫില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ വീട്ടില്‍ അറിയിക്കാതെ എല്ലാം മാനേജ് ചെയ്യണമെന്നായിരുന്നു തനിക്ക്. എന്നാല്‍ കാര്യങ്ങള്‍ തന്റെ കയ്യില്‍ നിന്ന് പോകാന്‍ തുടങ്ങിയപ്പോള്‍ വീട്ടില്‍ അറിയിച്ചു. എല്ലാം അവസാനിപ്പിച്ച് പോകാമെന്ന മൈന്‍ഡ് സെറ്റായിരുന്നില്ല തനിക്ക്. (Image Credits: Instagram)

4 / 5

എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു തനിക്ക് അറിയേണ്ടിയിരുന്നത്. ആദ്യം അമ്മ സംസാരിക്കാനും മാനേജ് ചെയ്യാനുമെല്ലാം ശ്രമിച്ച് നോക്കി, പക്ഷം തന്റെ മെന്റല്‍ ഹെല്‍ത്ത് വളരെ മോശമായി. അമ്മ മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ള ആളായതിനാല്‍ തന്റെ വീട്ടില്‍ അത് ഒരു പ്രശ്‌നമല്ല. (Image Credits: Instagram)

5 / 5

കൊവിഡ് എല്ലാവര്‍ക്കും മോശം സമയമായിരുന്നെങ്കില്‍ തനിക്ക് നല്ലതായിരുന്നു. കാരണം രണ്ട് വര്‍ഷം വീട്ടിനുള്ളില്‍ ഇരുന്നതുകൊണ്ട് അപ്പുറത്തെ വീട്ടിലെ ആരും വന്ന് ചോദിച്ചില്ല എന്താ കെട്ടിയോന്റെ വീട്ടിലേക്ക് പോകാത്തതെന്ന്. ആ രണ്ട് വര്‍ഷം കൊണ്ട് താന്‍ ഓക്കെയായെന്നും അര്‍ച്ചന പറഞ്ഞു. (Image Credits: Instagram)

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ