ആ രോഗം മോശമായതോടെ സിനിമ വിട്ടു; തന്നെ ബാധിച്ച അപൂര്‍വ്വ രോഗം വെളിപ്പെടുത്തി ആന്‍ഡ്രിയ | Actress Andrea Jeremiah opens up about her autoimmune disease Malayalam news - Malayalam Tv9

Andrea Jeremiah: ആ രോഗം മോശമായതോടെ സിനിമ വിട്ടു; തന്നെ ബാധിച്ച അപൂര്‍വ്വ രോഗം വെളിപ്പെടുത്തി ആന്‍ഡ്രിയ

Published: 

20 Nov 2024 16:29 PM

Andrea Jeremiah About Her Autoimmune Disease: വട ചെന്നൈ എന്ന തമിഴ് ചിത്രത്തിന് ശേഷം താരം അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. അത് എന്തിനായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ആന്‍ഡ്രിയ. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

1 / 5ഗായികയായി

ഗായികയായി സിനിമയിലേക്കെത്തി പിന്നീട് നായികയായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. തമിഴ്, മലയാളം, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് ആന്‍ഡ്രിയ പരിചിതയാകുന്നത്. ലോഹം, ലണ്ടന്‍ ബ്രിഡ്ജ്, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ സിനിമകളില്‍ ആന്‍ഡ്രിയ വേഷമിട്ടിട്ടുണ്ട്. (Image Credits: Instagram)

2 / 5

എന്നാല്‍ വട ചെന്നൈ എന്ന തമിഴ് ചിത്രത്തിന് ശേഷം താരം അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. അത് എന്തിനായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ആന്‍ഡ്രിയ. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. (Image Credits: Instagram)

3 / 5

വട ചെന്നൈ എന്ന ചിത്രത്തിന് ശേഷമാണ് ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷനാണ് തന്നെ പിടികൂടിയിരിക്കുന്നതെന്ന് കണ്ടെത്തിയത്. ഈ രോഗം വന്നതോടെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ പല പാടുകളും ശരീരത്തില്‍ കാണാന്‍ തുടങ്ങിയെന്നും ആന്‍ഡ്രിയ പറയുന്നു. (Image Credits: Instagram)

4 / 5

രക്തപരിശോധന നടത്തിയപ്പോള്‍ രോഗം കണ്ടെത്താന്‍ സാധിച്ചില്ല. മാനസിക സമ്മര്‍ദമായിരിക്കാം ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് രോഗം കണ്ടെത്തിയതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. എന്നാല്‍ താന്‍ ഇടവേള എടുത്തതുമായി ബന്ധപ്പെട്ട് മറ്റ് പല കഥകളുമാണ് പ്രചരിച്ചത്. പ്രണയം തകര്‍ന്നതോടെ താന്‍ ഡിപ്രഷനിലാണെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. (Image Credits: Instagram)

5 / 5

രോഗം ബാധിച്ചതുമായി ബന്ധപ്പെട്ട് പല പാടുകളും ഇപ്പോഴും ശരീരത്തിലുണ്ട്. കണ്‍പീലികള്‍ക്ക് ഇപ്പോഴും വെള്ള നിറമുണ്ട്. അക്യുപങ്ചര്‍ ചികിത്സാരീതിയാണ് തനിക്ക് ഗുണം ചെയ്തതെന്നും ആന്‍ഡ്രിയ അഭിമുഖത്തില്‍ പറഞ്ഞു. (Image Credits: Instagram)

ഇനി കീശകാലിയാകില്ല; ചിലവ് കുറയ്ക്കാന്‍ വഴിയുണ്ട്‌
ആര്‍ത്തവ സമയത്ത് വയറു വീര്‍ക്കുന്നുണ്ടോ?
ഒരു ദിവസം എത്ര തവണ പാഡ് മാറ്റും ?
ശെെത്യത്തിലും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ വേണം