ആര്‍ത്തവം നിന്നു, ബ്രെസ്റ്റില്‍ മുഴ, ആദ്യം കരുതിയത് ഗര്‍ഭിണിയാണെന്ന്; ക്യാന്‍സര്‍ ബാധിച്ചതിനെ കുറിച്ച് ലിന്റു റോണി | Actress and social media influencer Lintu Rony reveals that she has been affected by breast cancer Malayalam news - Malayalam Tv9

Lintu Rony: ആര്‍ത്തവം നിന്നു, ബ്രെസ്റ്റില്‍ മുഴ, ആദ്യം കരുതിയത് ഗര്‍ഭിണിയാണെന്ന്; ക്യാന്‍സര്‍ ബാധിച്ചതിനെ കുറിച്ച് ലിന്റു റോണി

Published: 

17 Dec 2024 14:33 PM

Social Media Influencer Lintu Rony About Her Illness: ഏറ്റവുമൊടുവിലായി ലിന്റു പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ചെറിയൊരു മുഴയില്‍ നിന്ന് ക്യാന്‍സര്‍ എന്ന തലക്കെട്ടോടെയാണ് ലിന്റും വീഡിയോ പങ്കുവെച്ചത്. തനിക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്നും വീഡിയോയില്‍ താരം പറയുന്നു.

1 / 5മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലിന്റു റോണി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് ലിന്റു പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. എന്നാല്‍ വിവാഹതിയായതിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരമിപ്പോള്‍. (Image Credits: Instagram)

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ലിന്റു റോണി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് ലിന്റു പ്രേക്ഷക ഹൃദയം കീഴടക്കുന്നത്. എന്നാല്‍ വിവാഹതിയായതിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരമിപ്പോള്‍. (Image Credits: Instagram)

2 / 5

യുകെയിലാണ് ലിന്റു ഇപ്പോള്‍ താമസിക്കുന്നത്. ഭര്‍ത്താവിനും മകനുമൊപ്പം സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ് താരം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ ലിന്റു തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറ്റവുമൊടുവിലായി ലിന്റു പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ചെറിയൊരു മുഴയില്‍ നിന്ന് ക്യാന്‍സര്‍ എന്ന തലക്കെട്ടോടെയാണ് ലിന്റും വീഡിയോ പങ്കുവെച്ചത്. തനിക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്നും വീഡിയോയില്‍ താരം പറയുന്നു (Image Credits: Instagram)

3 / 5

മകനായ ലെവികുട്ടന്‍ ജനിച്ച് മൂന്നാം മാസം മുതല്‍ തനിക്ക് ആര്‍ത്തവം വീണ്ടും തുടങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം അത് നിന്നു. അതിന് പിന്നാലെ ബ്രെസ്റ്റില്‍ ഒരു ചെറിയ മുഴ പോലെ കാണുകയും ചെയ്തു. ആര്‍ത്തവം നിന്നപ്പോഴും മുഴ കണ്ടപ്പോഴുമെല്ലാം ചിന്തിച്ചത് വീണ്ടും ഗര്‍ഭിണിയാണോ എന്നാണ്. എന്നാല്‍ പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയല്ലെന്ന കാര്യം മനസിലായി. (Image Credits: Instagram)

4 / 5

അങ്ങനെ പത്ത് ദിവസത്തെ മരുന്ന് കഴിച്ചു, എന്നിട്ടും മാറ്റമൊന്നുമുണ്ടായില്ല. വീണ്ടും ഡോക്ടറെ സമീപിച്ചു, അദ്ദേഹം അപ്പോള്‍ ഇത് ക്യാന്‍സര്‍ ആണോ എന്ന് സംശയമുള്ളതായി പറഞ്ഞു. ഇത് കേട്ടതും ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. സ്‌കാനിങ് കഴിഞ്ഞിറങ്ങിയപ്പോള്‍ വല്ലാത്ത ധൈര്യം തോന്നി. എന്ത് വന്നാലും നേരിടുമെന്ന് മനസില്‍ ഉറപ്പിച്ചു. (Image Credits: Instagram)

5 / 5

ഭയപ്പെടാനൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. കൃത്യസമയത്ത് തന്നെ കണ്ടെത്തിയത് കൊണ്ട് മരുന്ന് കഴിച്ച് ഭേദമാക്കാമെന്നും അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നിയതെന്നും വീഡിയോയില്‍ ലിന്റു പറയുന്നു. (Image Credits: Instagram)

സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ