Salad: ആലിയ ഭട്ടിന്റെ ഇഷ്ട ഭക്ഷണം; ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കാം.. | Actress Alia Bhatt's Favourite Beetroot Salad Recipe, Know Details In Malayalam Malayalam news - Malayalam Tv9

Salad: ആലിയ ഭട്ടിന്റെ ഇഷ്ട ഭക്ഷണം; ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കാം..

Updated On: 

17 Nov 2024 23:02 PM

Alia Bhatt Beetroot Salad Recipe: ബോളിവുഡ് നടി ആലിയ ഭട്ട് തന്റെ ഭക്ഷണത്തെക്കുറിച്ച് പറഞ്ഞതോടെയാണ് ഈ വിഭവം ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണമാണ് താരത്തിന്റേത്.

1 / 5നടി

നടി ആലിയ ഭട്ട് തനിക്കിഷ്ടപ്പെട്ട ആരോഗ്യകരമായ പാചക റെസിപ്പികൾ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്‌ക്കാറുണ്ട്. ആരാധകരും ഇൻഫ്ളുവൻസർമാരും ഏറ്റെടുത്ത ഒന്നാണ് ബീറ്റ്റൂട്ട് സാലഡ്. (Image Credits: Freepik)

2 / 5

വേ​ഗത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഇവ ശരീരഭാരം കുറയ്‌ക്കാനും കൊളസ്‌ട്രോൾ ഇല്ലാതാക്കാനും സഹായിക്കും. എന്നാൽ ഏറെ രുചികരവുമാണ്. ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. (Image Credits: Freepik)

3 / 5

വേവിച്ച് ചെറുതായി നുറുക്കിയ ബീറ്റ്റൂട്ട്, ഒരു കപ്പ് തൈര്, കുരുമുളക് പൊടി, ചാട്ട് മസാല, മല്ലിയില, 1/4 ടേബിൾ സ്പൂൺ എണ്ണ, കടുക്, ജീരകം, കറിവേപ്പില, കായപ്പൊടി എന്നിവയാണ് ബീറ്റ്റൂട്ട് സലാഡ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. (Image Credits: Freepik)

4 / 5

ഒരു ബൗളിൽ വേവിച്ച് ചെറുതായി കഷ്ണങ്ങളാക്കി മുറിച്ച ബീറ്റ്റൂട്ട് എടുക്കുക. ഇതിലേക്ക് തൈര് ചേർത്ത് യോജിപ്പിക്കുക. ശേഷം ഇതിലേക്ക് അൽപ്പം കുരുമുളക് പൊടി, ചാട്ട് മസാല, മല്ലിയില നുറുക്കിയത് എന്നിവ ചേർക്കാം. (Image Credits: Freepik)

5 / 5

ഈ മിശ്രിതം മാറ്റി വച്ചതിന് ശേഷം ഒരു പാൻ ചൂടാക്കി ഇതിലേക്ക് 1/4 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. കടുക് പൊട്ടിച്ച ശേഷം ജീരകം കറിവേപ്പില, കായപ്പൊടി എന്നിവ ചേർത്ത് ചൂടാക്കി ഈ താളിപ്പ് തയ്യാറാക്കിയിരിക്കുന്ന മിശ്രിതത്തിലേക്ക് ചേർക്കാം. സ്വാദിഷ്ടമായ ബീറ്റ്‌റൂട്ട് സാലഡ് റെഡി. (Image Credits: Freepik)

വെജിറ്റേറിയൻസിനായി ‌ഒരു ഹെൽത്തി ചിയ പുഡ്ഡിംഗ്
മുഖ സൗന്ദര്യം വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ഫേസ്പാക്ക്
ഉറങ്ങുമ്പോള്‍ ദമ്പതികള്‍ ഒരിക്കലും ഈ തെറ്റ് ചെയ്യരുത്‌
ഇഞ്ചി കൊണ്ടൊരു കിടിലൻ വെെൻ