ഫ്‌ളാറ്റില്‍ അറ്റക്കുറ്റപ്പണിയ്ക്ക് വന്നയാള്‍ വൈകീട്ട് വന്നത് ഒരു കൂട്ടം ആളുകളുമായി: ഐശ്വര്യ ലക്ഷ്മി | Actress Aishwarya Lekshmi reveals the problems she faced from fans Malayalam news - Malayalam Tv9

Aishwarya Lekshmi: ഫ്‌ളാറ്റില്‍ അറ്റക്കുറ്റപ്പണിയ്ക്ക് വന്നയാള്‍ വൈകീട്ട് വന്നത് ഒരു കൂട്ടം ആളുകളുമായി: ഐശ്വര്യ ലക്ഷ്മി

Published: 

15 Dec 2024 12:29 PM

Aishwarya Lekshmi About Privacy: നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമേ മറ്റ് നിരവധി ഭാഷകളിലും താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ താരങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഐശ്വര്യ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

1 / 5സിനിമാ താരങ്ങള്‍ അല്ലെങ്കില്‍ ടെലിവിഷന്‍ താരങ്ങളാകുക എന്ന് പറയുന്നത് അത്ര നിസാരമായൊരു കാര്യമല്ല. പേരും പ്രശസ്തിയും ലഭിക്കുന്നതിനൊപ്പം തങ്ങളുടെ സ്വകാര്യ ജീവിതം കൂടി അവര്‍ക്ക് വേണ്ടെന്ന് വെക്കേണ്ടതായി വരും. (Image Credits: Instagram)

സിനിമാ താരങ്ങള്‍ അല്ലെങ്കില്‍ ടെലിവിഷന്‍ താരങ്ങളാകുക എന്ന് പറയുന്നത് അത്ര നിസാരമായൊരു കാര്യമല്ല. പേരും പ്രശസ്തിയും ലഭിക്കുന്നതിനൊപ്പം തങ്ങളുടെ സ്വകാര്യ ജീവിതം കൂടി അവര്‍ക്ക് വേണ്ടെന്ന് വെക്കേണ്ടതായി വരും. (Image Credits: Instagram)

2 / 5

പൊതുയിടങ്ങളില്‍ പോകാനോ സ്വതന്ത്രമായി നടക്കാനും പലപ്പോഴും അവര്‍ക്ക് സാധിക്കാറില്ല. ഇപ്പോഴിതാ തന്റെ സ്വകാര്യതയിലേക്ക് ആരാധകര്‍ കടന്നുകയറുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. (Image Credits: Instagram)

3 / 5

പൊതുയിടങ്ങളില്‍ സ്വകാര്യത കിട്ടിയിരുന്നുവെങ്കിലെന്നും മറ്റുള്ളവര്‍ അഭിനേത്രി എന്ന നിലയില്‍ മാത്രം കണ്ടിരുന്നുവെങ്കിലെന്നും തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. കുടുംബത്തോടൊപ്പമുള്ള യാത്രകളിലും മറ്റ് ആളുകളുടെ കടന്നുകയറ്റം ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. (Image Credits: Instagram)

4 / 5

ആളുകള്‍ക്ക് തന്നോടും തന്റെ കഥപാത്രങ്ങളോടുമുള്ള ഇഷ്ടം കൊണ്ടാണ് അവര്‍ അത് പ്രകടിപ്പിക്കുന്നത്. അവരാണ് സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നത്. ഈയടുത്തിടെ രണ്ടുപേര്‍ തന്റെ ഫ്‌ളാറ്റ് കണ്ടുപിടിച്ച് ഫോട്ടോയെടുക്കാന്‍ വന്നു. കൊറിയര്‍ തന്റെ വീട്ടിലേക്കാണെന്ന് അറിഞ്ഞ് അത് ഡെലിവറി ചെയ്യാന്‍ സുഹൃത്തുക്കളേയും കൂട്ടി വന്നു. (Image Credits: Instagram)

5 / 5

ഫ്‌ളാറ്റില്‍ അറ്റക്കുറ്റപ്പണിക്ക് വന്നൊരാള്‍ വൈകീട്ട് സുഹൃത്തുക്കളുമായി വന്നു. ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. അതൊന്നു പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. തന്റെയും കുടുംബത്തിന്റെയും സുരക്ഷയാണ് പ്രധാനമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. (Image Credits: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ