പണത്തിനോട് കൊതിയോ? പരസ്യങ്ങളില്‍ അഭിനയിക്കാന്‍ പോലും കോടികള്‍, ധനുഷിന്റെ ആസ്തി ഞെട്ടിപ്പിക്കും | Actor Dhanush's net worth, cars, houses and lifestyle details Malayalam news - Malayalam Tv9

Actor Dhanush: പണത്തിനോട് കൊതിയോ? പരസ്യങ്ങളില്‍ അഭിനയിക്കാന്‍ പോലും കോടികള്‍, ധനുഷിന്റെ ആസ്തി ഞെട്ടിപ്പിക്കും

Published: 

17 Nov 2024 20:37 PM

Actor Dhanush's Net Worth: 2002ല്‍ തുള്ളുവ ദോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഈ ചിത്രം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രമാണ് ധനുഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

1 / 5തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് ധനുഷ്. അഭിനയത്തില്‍ മാത്രമല്ല താരം സജീവമായിട്ടുള്ളത്. നിര്‍മാതാവ്, ഗായകന്‍, ഗാനരചയിതാവ്, സംവിധായകന്‍ എന്നീ നിലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരിലും ധനുഷ് മുന്നില്‍ തന്നെയാണ്. (Image Credits: Social Media)

തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് ധനുഷ്. അഭിനയത്തില്‍ മാത്രമല്ല താരം സജീവമായിട്ടുള്ളത്. നിര്‍മാതാവ്, ഗായകന്‍, ഗാനരചയിതാവ്, സംവിധായകന്‍ എന്നീ നിലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരിലും ധനുഷ് മുന്നില്‍ തന്നെയാണ്. (Image Credits: Social Media)

2 / 5

2002ല്‍ തുള്ളുവ ദോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഈ ചിത്രം വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രമാണ് ധനുഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. (Image Credits: Facebook)

3 / 5

പിന്നീട് അവിടന്നിങ്ങോട്ട് വളരെ വിജയകരമായ ജീവിതം മുന്നോട്ട് നയിച്ച ധനുഷിന്റെ ആകെ ആസ്തി എത്രയാണെന്ന് അറിയാമോ? 230 കോടി രൂപയാണ് താരത്തിന്റെ ആകെ ആസ്തി. ഓരോ വര്‍ഷവും 35 കോടി രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്. (Image Credits: Facebook)

4 / 5

സിനിമയക്ക് പുറമേ പരസ്യചിത്രങ്ങളിലും സ്റ്റേജ് ഷോകളിലും ധനുഷ് സജീവ സാന്നിധ്യമാണ്. വണ്ടര്‍ബാര്‍ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമ കൂടിയാണ് ധനുഷ്. ഒരു സിനിമയ്ക്ക് 20 കോടി മുതല്‍ 30 കോടി വരെയാണ് ധനുഷ് വാങ്ങിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 10 സിനിമകളാണ് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനി നിര്‍മിച്ചത്. (Image Credits: Facebook)

5 / 5

അദ്ദേഹത്തിന് ചെന്നൈയില്‍ ഒരു ആഡംബര ബംഗ്ലാവുണ്ട്. 20 കോടി രൂപയാണ് ഇതിന്റെ വില. കൂടാതെ ആഢംബര കാറുകളുടെ ഒരു വലിയ ശേഖരവും ധനുഷിനുണ്ട്. 6 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 1.25 കോടി രൂപ വില വരുന്ന ഔഡി എ8, 75 ലക്ഷം രൂപ വിലവരുന്ന ഫോര്‍ഡ് മസ്താങ് എന്നിവയാണ് അവയില്‍ ചിലത്. (Image Credits: Facebook)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ