'25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്'; അഭിഷേക് ബച്ചൻ | Abhishek Bachchan Response to Comparisons With Aishwarya Rai Says He is Proud of Her Achievements Malayalam news - Malayalam Tv9

Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ

Published: 

18 Jan 2025 16:08 PM

Abhishek Bachchan About Aishwarya Rai: ഐശ്വര്യ റായിയെ കുറിച്ച് അഭിഷേക് ബച്ചൻ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

1 / 5ബോളിവുഡ് താര ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അംബാനി കല്യാണം ഉൾപ്പടെയുള്ള ചില പ്രധാന ചടങ്ങുകളിൽ ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. (Image Credits: Facebook)

ബോളിവുഡ് താര ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അംബാനി കല്യാണം ഉൾപ്പടെയുള്ള ചില പ്രധാന ചടങ്ങുകളിൽ ഇരുവരും ഒന്നിച്ച് എത്താതിരുന്നതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. (Image Credits: Facebook)

2 / 5

ഇപ്പോഴിതാ, ഐശ്വര്യ റായിയെ കുറിച്ച് അഭിഷേക് ബച്ചൻ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിഎൻബിസി ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ റായിയെ താനുമായി താരതമ്യപ്പെടുത്തുന്നതിനെ കുറിച്ച് താരം മനസുതുറന്നത്‌. (Image Credits: Amitabh Bachchan Instagram)

3 / 5

25 വർഷത്തോളമായി ഒരേ ചോദ്യം കേട്ട് ഇപ്പോൾ ഇക്കാര്യം തന്നെ ബാധിക്കാതെയായെന്നും, ഏറ്റവും മികച്ചതുമായി താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായാണ് കരുതുന്നതെന്നും അഭിഷേക് ബച്ചൻ പറഞ്ഞു. (Image Credits: Amitabh Bachchan Instagram)

4 / 5

"എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്. അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ" എന്നും അഭിഷേക് ബച്ചൻ കൂട്ടിച്ചേർത്തു. കൂടാതെ, അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ മക്കളെ നോക്കാനായി കരിയർ പോലും ത്യജിച്ച് വീട്ടിലിരിക്കുന്ന ഐശ്വര്യയോട് ഒരുപാട് നന്ദിയുണ്ടെന്നും നടൻ പറഞ്ഞിരുന്നു. (Image Credits: Amitabh Bachchan Instagram)

5 / 5

2007 ഏപ്രിലിലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരാവുന്നത്. 2011ലാണ് മകൾ ആരാധ്യ ജനിച്ചത്. (Image Credits: Amitabh Bachchan Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ